ഇരിട്ടി: ബാരപോള്‍ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കനാല്‍ തകര്‍ച്ച പരിഹരിക്കുന്നതിന് വിദഗ്‌ധ സംഘത്തെ നിയോഗിക്കുമെന്നും അപകടരഹിത പദ്ധതിയാക്കി മാറ്റുമെന്നും വൈദ്യുതി മന്ത്രി കെ.കൃഷണന്‍ക്കുട്ടി പറഞ്ഞു. കനാലിന്റെ തകര്‍ന്നഭാഗവും പദ്ധതിപ്രദേശവും സന്ദര്‍ശിച്ച മന്ത്രി ജനങ്ങള്‍ക്ക് ആശങ്കയില്ലാത്ത വിധം പദ്ധതിയെ മാറ്റാന്‍ ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
രണ്ട് കിലോമീറ്ററോളം കനാല്‍കരയിലൂടെ നടന്ന് പരിശോധിച്ച ശേഷമാണ് മന്ത്രി പ്രദേശത്തെ ജനപ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയത്. മൂന്ന് കിലോമീറ്റര്‍ കനാലില്‍ 1.4 കി.മി. ഭാഗമാണ് അപകടമേഖലയായി കണ്ടെത്തിയത്. ഈ ഭാഗം മുഴുവനായും പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം. കനാലിന്റെ പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാതെ ഉല്‍പാദനം നടത്താന്‍ അനുവദിക്കില്ലെന്ന് സ്‌ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ മന്ത്രിയോട് പറഞ്ഞു. എത്ര നഷ്‌ടപരിഹാരം നല്‍കിയാലും നികത്താന്‍ കഴിയാത്തതാണ് ഒരു ജീവന്റെ വിലയെന്നും അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ പറ്റാവുന്നത് ചെയ്ാനയാണ് എന്‍റെ സന്ദര്‍ശനമെന്നും മന്ത്രി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. അപകടാവസ്‌ഥയിലുള്ള 1.4 കി.മി. കനാലിന് പകരം പൈപ്പ് വഴി ജലം എത്തിക്കാനുള്ള ശ്രമം ആലോചിച്ചു കൂടെയെന്ന് മന്ത്രി ഉദ്യേഗസ്‌ഥരോട് ആരാഞ്ഞു.
നിലവിലുള്ള രീതിയിലെ പൂര്‍ണ്ണ ഉല്‍പ്പാദനക്ഷമത കൈവരിക്കാന്‍ സാധിക്കുമെന്ന് ഉദാ്യേഗസ്‌ഥര്‍ മാന്ത്രിയെ ധരിപ്പിച്ചു. എല്ലാ കാര്യവും വിശദമായി പരിശോധിച്ച് വൈദ്യുതി ബോഡിന് അമിത ചെലവ് വരാത്തതും കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായ പദ്ധതികള്‍ തയ്യാറാക്കാന്‍ മന്ത്രി ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മന്ത്രിയുടെ അഡിഷനല്‍ െ്രെപവറ്റ് സെക്രട്ടറി പി.വി. കൃഷ്‌ണദാസ്, കെ.എസ്.ഇ.ബി. കോഴിക്കോട് ജനറേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എം. സലീന, ബാരാപോള്‍ അസിസ്‌റ്റന്റ് എന്‍ജിനീയര്‍ പി.എസ്. യദുലാല്‍, സിവില്‍ വിഭാഗം (പഴശ്ശി) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.സി. അനില്‍കുമാര്‍, അസിസ്‌റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എം.കെ. അജിത്ത്, അസിസ്‌റ്റന്റ് എന്‍ജിനീയര്‍മാരായ ടി.പി. മനോജ്, എം. കിഷോര്‍, തുഷാര, എം.സി,ബിന്ദു, സബ് എന്‍ജിനീയര്‍ എം.ടി. സനൂപ്‌ദാസ്, അയ്യന്‍കുന്ന് പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷന്‍ ഐസക് ജോസഫ്, അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സജി മച്ചിത്താനി, ഷൈനി വര്‍ഗീസ്, സെലീന ബിനോയി, ജനതാദള്‍ എസ് സംസ്‌ഥാന സെക്രട്ടറി പി.പി.ദിവാകരന്‍, ജില്ലാ പ്രസിഡന്റ് കെ. മനോജ്, ജില്ലാ ജനറല്‍ സെക്രട്ടറി ബാബുരാജ് ഉളിക്കല്‍, രാഗേഷ് മന്ദബേത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Post a Comment