കഴിഞ്ഞ ദിവസം ഉണ്ടായ അതിശക്തമായ മഴയിൽ ജബ്ബാർകടവ് ഇക്കോ പാർക്കിന്റെ ഒരു ഭാഗം ഇടിഞ്ഞു;സംരക്ഷണ വേലി തകർന്നു
ഇരിട്ടി: കഴിഞ്ഞ ദിവസം ഉണ്ടായ അതിശക്തമായ മഴയിൽ ബാവലി പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ ജബ്ബാർകടവ് പാലത്തിന് സമീപത്തായുള്ള പുഴയോരത്തെ ഇക്കോ പാർക്കിന്റെ ഒരു ഭാഗം ഇടിഞ്ഞു പുഴയിലേക്ക് താണു. സഞ്ചാരികൾക്ക് തണലേകാൻ കല്ലുകെട്ടി സംരക്ഷിച്ച മരങ്ങൾ ഉൾപ്പെടെ പുഴയിലേക്ക് പതിച്ചു. പാർക്കിന്റെ ഭാഗമായുള്ള സംരക്ഷണ വേലിയും തകർന്നു. 20 മീറ്ററോളം നീളത്തിൽ സ്ഥലം മണ്ണിടിഞ്ഞ് പുഴയിലേക്ക് പതിച്ചു.ലക്ഷങ്ങൾ മുടക്കിയാണ് പുഴയോരം ഇക്കോ പാർക്കായി സഞ്ചാരികൾക്കുള്ള സൗകര്യമൊരുക്കിയത്.
Post a Comment