അബുദാബിയിലെ മുസഫയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂർ തളാപ്പ് അരയക്കണ്ടി സ്വദേശിനി ഡോ. ധനലക്ഷ്മിയുടെ (54) മൃതദേഹം നാട്ടിലെത്തിച്ചു.
ഇന്നലെ രാത്രി 11.40ന് അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടില്‍ എത്തിച്ചത്. എംബാമിങ് നടന്ന ബനിയാസ് മോർച്ചറിയില്‍ നിരവധി ആളുകള്‍ അന്തിമോപചാരം അർപ്പിച്ചു. 54 വയസാണ്.
മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് ബനിയാസ് മോർച്ചറിയിലേക്ക് മാറ്റിയത്. മുസഫ ലൈഫ് കെയർ ആശുപത്രിയില്‍ ദന്ത ഡോക്ടർ ആയിരുന്നു. രണ്ടു ദിവസമായി ഫോണില്‍ കിട്ടിയിരുന്നില്ല. തുടർന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. ജോലിസ്ഥലത്തും അവർ തിങ്കളാഴ്ച പോയിരുന്നില്ല. 10 വർഷത്തിലേറെയായി പ്രവാസിയാണ്. നേരത്തേ കണ്ണൂർ ധനലക്ഷ്‌മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു.
إرسال تعليق