പേരാവൂർ: സർക്കാർ അവഗണനയുടെ ബാക്കിപത്രമായി പേരാവൂർ താലൂക്ക് ആശുപത്രി. ഉണ്ടായി രുന്ന കെട്ടിടം പൊളിച്ചിട്ട് വർഷങ്ങള്‍ കഴിഞ്ഞിട്ടും പേരാവൂർ താലൂക്ക് ആശുപത്രി കെട്ടിട സമുച്ചയ നിർമാണം തുടങ്ങിയിടത്ത് തന്നെ.
അനിശ്ചിതാവസ്ഥ തുടരുന്നതിനിടയിലും ആശുപത്രിയിലെത്തുന്ന രോഗികളുടെ ദുരിതത്തിന് അറുതിയില്ല.
ആറു നിലകളുള്ള കെട്ടിട സമുച്ചയമാണ് മാസ്റ്റർ പ്ലാനിലുള്ളത്. കിഫ്ബിയില്‍ നിന്ന് ആദ്യഘട്ടമായി 22.16 കോടി അനുവദിച്ച് കെട്ടിട നിർമാണ പ്രവൃത്തി ആരംഭിച്ചിരുന്നു.
ഇതിനായിരുന്നു പഴയ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയത്. പഴയ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയതോടെ നിലവിലുള്ള സ്ഥലങ്ങളില്‍ രോഗികള്‍ ഞെരുങ്ങേണ്ട അവസ്ഥയായി. ഒപി ഉള്‍പ്പെടെ തിങ്ങി ഞെരുങ്ങി പ്രവ ർത്തിക്കുന്നു. സമീപവാസികളായ രണ്ട് പേർ നല്‍കിയ കേസുകളാണ് ആദ്യഘട്ടത്തില്‍ പ്രതിബ ന്ധമായത്. ഇപ്പോള്‍ പഴയതുമില്ല പുതിയതുമില്ല എന്ന അവസ്ഥയിലാണ് താലൂക്ക് ആശുപത്രിയുടെ ദുരിതാവസ്ഥ.
Post a Comment