Join News @ Iritty Whats App Group

‘ആരോഗ്യമന്ത്രി രാജിവെക്കില്ല, കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരം’; മന്ത്രിമാർക്കെതിരെ നടക്കുന്നത് കെട്ടിച്ചമച്ച പ്രചാരവേലയെന്ന് എംവി ​ഗോവിന്ദൻ

കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. അപകടവുമായി ബന്ധപ്പെട്ട് മന്ത്രിമാർക്കെതിരെ നടക്കുന്നത് കെട്ടിച്ചമച്ച പ്രചാരവേലയെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. അതേസമയം ആരോഗ്യമന്ത്രിയുടെ രാജി കഴിഞ്ഞ 4 കൊല്ലമായി ആവശ്യപ്പെടുന്നതാണെന്നും വീണ ജോർജ് രാജിവെക്കില്ലെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബത്തിൻ്റെ ദുഃഖം എല്ലാവരെയും വേദനിപ്പിക്കുന്നതാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ സർക്കാർ അടിയന്തരമായി നൽകണമെന്നും എംവി ​ഗോവിന്ദ​ൻ ആവശ്യപ്പെട്ടു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വിണാ ജോർജിനും വിഎൻ വാസവനും എതിരെ കെട്ടിച്ചമച്ച പ്രചാരവേല നടക്കുന്നതായും എംവി ​ഗോവിന്ദൻ പറഞ്ഞു.

564 കോടിയുടെ ബൃഹത്തായ കെട്ടിടം ഒരുങ്ങി കഴിഞ്ഞു. പുതിയ കെട്ടിടത്തിലേക്ക് പ്രവേശിക്കാനിരിക്കെയാണ് അപകടം നടന്നത്. ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവ് വരെ ജനങ്ങളിൽ കാലുഷ്യം സൃഷ്ടിക്കുന്ന പ്രചാരവേല നടത്തുന്നു. ദുരന്തത്തെ വക്രീകരിച്ച് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു. രണ്ടുപേർക്കു മാത്രമേ പരിക്കുള്ളു എന്ന് മന്ത്രിമാർ പറഞ്ഞത് ആദ്യം ലഭിച്ച വിവരമാണെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group