Join News @ Iritty Whats App Group

ഒളിവിൽ കഴിഞ്ഞ ഇരിട്ടി അഗ്രികൾച്ചറൽ ആൻഡ് അലൈഡ് എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു

ഇരിട്ടി: അങ്ങാടികടവിൽ പ്രവർത്തിച്ചുവന്ന ഇരിട്ടി അഗ്രികൾച്ചറൽ ആൻഡ് അലൈഡ് എംപ്ലോയീസ് വെൽഫെയർസൊസൈറ്റിയുടെ സെക്രട്ടറിയെ കരിക്കോട്ടക്കരി പോലീസും ക്രൈംബ്രാഞ്ചും ചേർന്ന് കോട്ടയത്ത് നിന്നും അറസ്റ്റ് ചെയ്‌തു. കരിക്കോട്ടക്കരി സ്വദേശി വി.ഡി. ജോളി (52) നെ ആണ് അറസ്റ്റ് ചെയ്തത്. സൊസൈറ്റിയുടെ ഫണ്ടിൽ മൂന്ന് കോടിയിൽ അധികം രൂപ തിരിമറി നടത്തി നിക്ഷേപകരെ കബിളിപ്പിച്ചതിന് പ്രതിയുടെ പേരിൽ 2023ൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതേ കേസിൽ സംഘം പ്രസിഡൻ്റ് സെബാസ്റ്റ്യൻ പറക്കണശേരിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു‌

Post a Comment

Previous Post Next Post
Join Our Whats App Group