കണ്ണൂരിൽ വളപട്ടണം അഴിമുഖത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി
കണ്ണൂർ:കണ്ണൂരിൽ വളപട്ടണം അഴിമുഖത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. പുറംകടലിൽ വച്ച് മത്സ്യത്തൊഴിലാളികളാണ് കടലിൽ ഒഴുകി നടക്കുകയായിരുന്ന അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച പാലക്കോട് പുഴയിൽ വള്ളം മറിഞ്ഞു കാണാതായ പയ്യന്നൂർ സ്വദേശി അബ്രഹാമിന്റെ മൃതദേഹമെന്നാണ് സംശയം. മൃതദേഹം കരയ്ക്കടുപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
إرسال تعليق