Join News @ Iritty Whats App Group

യോഗ്യതയില്ലാത്ത ഒരു വൈസ്ചാന്‍സലറെയും ഭരണം നടത്താന്‍ അനുവദിക്കില്ല; ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എസ്എഫ്‌ഐ

ഗവര്‍ണറെ ഉപയോഗിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കാനും തകര്‍ക്കാനുമുള്ള ആര്‍എസ്എസ് നീക്കം എതിര്‍ത്ത വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എസ്എഫ്‌ഐ.

മതനിരപേക്ഷതയും ജനാധിപത്യവും ഉന്നതവിദ്യാഭ്യാസവും വിദ്യാഭ്യാസമേഖലയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ജില്ലാകേന്ദ്രങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു.

ആര്‍എസ്എസ് അജണ്ടയെപ്പറ്റി പ്രതിപക്ഷവും കോണ്‍ഗ്രസും മിണ്ടുന്നില്ല. സമരം വി ഡി സതീശന് ഗുണ്ടായിസമായാണ് തോന്നുന്നത്. പ്രതിപക്ഷനേതാവിന്റെ പ്രസ്താവന മതേതര കേരളം തള്ളിക്കളയും. അദ്ദേഹത്തിന് ആര്‍എസ്എസിനെ ഭയമാണ്. കെഎസ്യുവിനെപ്പോലും സമരം ചെയ്യാന്‍ അനുവദിക്കുന്നില്ല.

വിസിയുടെ മേശപ്പുറത്ത് വിദ്യാര്‍ഥികളെയും സര്‍വകലാശാലയെയും ബാധിക്കുന്ന ആയിരത്തോളം ഫയലുകളുണ്ട്. സിസ തോമസും മോഹനന്‍ കുന്നുമ്മേലും അവരെ നിയന്ത്രിക്കുന്ന ഗവര്‍ണറും ഉദ്യോഗസ്ഥരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല. ഉന്നതവിദ്യാഭ്യാസമേഖലയെ വര്‍ഗീയശക്തികള്‍ക്ക് അടിയറവയ്ക്കാന്‍ അനുവദിക്കില്ല. യോഗ്യതയില്ലാത്ത ഒരു വൈസ്ചാന്‍സലറെയും ഭരണം നടത്താന്‍ അനുവദിക്കില്ലന്ന് ശിവപ്രസാദ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group