പരിയാരം: നടുവിലിലും ചൊറുക്കളയിലും വിദ്യാർത്ഥികളടക്കം മൂന്ന്‌പേർക്ക് തെരുവു നായയുടെ കടിയേറ്റു. നടുവില്‍ ഗവ.ആശുപത്രിക്ക് സമീപത്തെ എം.ഫാത്തിമ (11), സി.എച്ച്.താ ജുദീൻ (34), ചൊറുക്കള വെള്ളാ രംപാറയിലെ സി.കെ. നിബ്രാസ് (13) എന്നിവർക്കാണ് കടിയേറ്റത്.
ഇന്ന് രാവിലെ 8.15 ഓടെ മദ്രസ വിട്ട് മടങ്ങുന്നതിനിടെ യാണ് ഫാത്തിമയെ നായ അക്ര മിച്ചത്. കുട്ടിയുടെ കാലിന് നായ കടിക്കുന്നത് കണ്ട് അയല്‍വാസി യും നടുവിലില്‍ ടാക്സി ഡ്രൈവറുമായ താജുദീൻ രക്ഷി ക്കാൻ എത്തിയതാണ്. തുടർന്ന് താജുദീൻറെ കൈക്കും കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. താജുദീന് സാരമായി പരിക്കേ റ്റിട്ടുണ്ട്. നടുവില്‍ ഭാഗത്ത് നായ ശല്യം രൂക്ഷമാണ്. കുട്ടികള്‍ മദ്ര സയില്‍ പോകുമ്ബോഴും മറ്റും രാവിലെ നാട്ടുകാർ കാവല്‍ നില്‍ക്കാറാണ് പതിവെന്ന് നടു വില്‍ സ്‌കൂള്‍ പി.ടി.എ പ്രസി ഡണ്ട് ശംസുദീൻ പറഞ്ഞു.
കുറുമാത്തൂർ ഹൈസ്‌കൂള്‍ വിദ്യാർത്ഥിയായ നിബ്രാസിന് രാവിലെ ഒമ്ബത് മണിയോടെ വെള്ളാരം പാറയില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. സ്കൂളി ലേക്ക് പോകാൻ ബസ് കാത്തു നില്‍ക്കുന്നതി നിടെ 338 കാലില്‍ കടിക്കുകയായിരു ന്നു. പരിക്കേറ്റ മൂവരെയും തളിപ്പറമ്ബ് താലൂക്ക് ആശുപ ത്രി യിലെ പ്രാഥമിക ചികിത്സക്ക് ശേഷം പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിന് പരിയാരം മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
إرسال تعليق