Join News @ Iritty Whats App Group

പൊലീസെന്ന വ്യാജേനെയെത്തി, കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

പൊലീസെന്ന വ്യാജേനെയെത്തി, കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി


കോഴിക്കോട്: പൊലീസുകാരെന്ന വ്യാജേനെയെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കോഴിക്കോട് എംഎം അലി റോഡിൽ പ്രവർത്തിക്കുന്ന കെപി ട്രാവൽസ് എന്ന സ്ഥാപനത്തിലെ മാനേജറായ കല്ലായി സ്വദേശിയായ ബിജുവിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. പൊലീസുകാർ എന്ന വ്യാജേനെയെത്തിയവരാണ് തട്ടിക്കൊണ്ടുപോയെന്നാണ് പരാതിയിൽ പറയുന്നത്.  തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സാമ്പത്തിക ഇടപാടെന്നാണ് കേസെടുത്ത് അന്വേഷിക്കുന്ന കസബ പൊലീസിന്റെ സംശയം. ഇന്ന് പുലർച്ചെയാണ് സ്ഥാപനത്തിന്റെ മുന്നിൽ വച്ച് ബിജുവിനെ സംഘം തട്ടിക്കൊണ്ടുപോയത്.

Post a Comment

Previous Post Next Post
Join Our Whats App Group