ഇരിട്ടി : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ പരാജയപ്പെടുത്തുന്നതിന് ജനങ്ങൾ കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡൻറ് അഡ്വ: അബ്ദുൽ കരീം ചേലേരി പറഞ്ഞു.
പിണറായി അധികാരത്തിലേറിയതിനുശേഷം നടന്ന എല്ലാ അസംബ്ലി ഉപതിരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് കനത്ത പ്രഹരമാണ് കേരളത്തിലെ ജനങ്ങൾ നൽകിയത്.
തികച്ചും ജനവിരുദ്ധവും അഴിമതിയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന നിലപാടും സ്വീകരിക്കുന്ന പിണറായി സർക്കാരിനെതിരെയുള്ള ജനവികാരം അത്രയേറെ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
പേരാവൂർ നിയോജകമണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച തദ്ദേശീയം ശിൽപ്പശാല പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് എം എം മജീദ്
അധ്യക്ഷത വഹിച്ചു.
ഒമ്പാൻ ഹംസ സ്വാഗതം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡൻ്റ് ഇബ്രാഹിം മുണ്ടേരി, സിക്രട്ടറി അൻസാരി തില്ലങ്കേരി ,സി.എ അബ്ദുള്ള , എം.കെ മുഹമ്മദ്, പൊയിലൻ ഇബ്രാഹിം , കെ.വി റഷീദ് , യു.പി മുഹമ്മദ് , കാദർ ഉളിയിൽ , എം ഗഫൂർ മാസ്റ്റർ , റഹിയാനത്ത് സുബി , നാസർ കേളോത്ത് , തറാൽ ഹംസ , പെരുന്തയിൽ അബ്ദുൽ സലാം , എം ഇബ്രാഹിം , പി.കെ ബൽക്കീസ് , എം.എം നൂർജഹാൻ , എം മുഹമ്മദ് മാമുഞ്ഞി , ചാത്തോത്ത് മൊയ്തീൻ ,വി.പി റഷീദ്, റസാക്ക് കീഴ്പ്പള്ളി, ഷഫീഖ് പേരാവൂർ പ്രസംഗിച്ചു.
മുസ്തഫ കൊടിപ്പൊയിൽ ക്ലാസെടുത്തു.
إرسال تعليق