ഇരിട്ടി:ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരണപ്പെട്ടു.
മലയോര ഹൈവേയിൽ കൊട്ടുകപ്പാറ കാലിവളവിലാണ് അപകടം. കരിക്കോട്ടക്കരി വളയങ്കോട് സ്വദേശി കൊട്ടിലിങ്കൽ സുബൈർ(46) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തോടെയാണ് അപകടം. കരിക്കോട്ടക്കരിയിൽ എടൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ വളവിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു .ഓട്ടോയുടെ അടിയിലായ സുബൈറിനെ നാട്ടുകാർ ചേർന്ന്
ഇരിട്ടി അമല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരിക്കോട്ടക്കറിയിലെ ജാസ്മിൻ പിക്കിൾസ് സംരഭത്തിൻ്റെ ഉടമ കൂടിയായ സുബൈർ
മുസ്ലിം യൂത്ത് ലീഗ് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡൻ്റും ചന്ദ്രിക പത്രത്തിന്റെ ഏജൻറ് കൂടിയാണ്.
കുഞ്ഞിമോൻ - സക്കീന ദമ്പതികളുടെ മകനാണ്.
ഭാര്യ: ഹസീന. മക്കൾ: റുസൈന, അജ്മൽ (രണ്ടുപേരും വിദ്യാർത്ഥികൾ)
സഹോദരങ്ങൾ: ഷമീർ നാസർ, മുനീർ, സുഹറ.
മൃതദേഹം
പരിയാരം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരത്തോടെ കരിക്കോട്ടക്കരി
ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.
إرسال تعليق