Join News @ Iritty Whats App Group

മലപ്പുറത്ത് നിപ രോഗിയുടെ പ്രൈമറി കോൺടാക്ടിലുള്ള സ്ത്രീ മരിച്ചു, മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ്

മലപ്പുറത്ത് നിപ രോഗിയുടെ പ്രൈമറി കോൺടാക്ടിലുള്ള സ്ത്രീ മരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. നിപ ഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് ഇന്ന് മരിച്ചത്. ആരോഗ്യ വകുപ്പിൻ്റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈ റിസ്ക്ക് സമ്പർക്ക പട്ടികയിലായിരുന്നു.

ഇന്ന് ഉച്ചയോടെ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, മൃതദേഹം സംസ്ക്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്ക്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. നിപ്പ ബാധിച്ചു മരിച്ച 18കാരി ചികിത്സയിൽ ഉണ്ടായിരുന്ന സമയത്ത് ഇവരും ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group