Join News @ Iritty Whats App Group

'അമേരിക്കയുമായി ഇന്ത്യ ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകരെ ബാധിക്കും, കരാറിൽ ഒപ്പിടാൻ പാടില്ല'; മന്ത്രി

ദില്ലി:അമേരിക്കയുമായി ഇന്ത്യ ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. നമ്മൾ ഉൽപ്പാദിപ്പിക്കുന്ന പാലിനും പാലുൽപന്നങ്ങൾക്കും വിലയില്ലാതെ വരും. ഒരു കാരണവശാലും കരാറിൽ ഒപ്പിടാൻ പാടില്ല. ഈ വിഷയം കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. പാൽവില വർദ്ധന ആദ്യം മിൽമ ആലോചിച്ച് തീരുമാനമെടുക്കും. അതിനുശേഷം സർക്കാർ അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി. കേരളത്തിന് പുറത്തുനിന്ന് വരുന്ന കാലിതീറ്റകൾക്കാണ് വില വർദ്ധനവ് ഉണ്ടാകുന്നത്. കേരളത്തിൽ നിന്നുള്ള കാലി തീറ്റകൾക്ക് വിലവർധനവ ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു.

Post a Comment

أحدث أقدم
Join Our Whats App Group