Join News @ Iritty Whats App Group

AAIB പുറത്തുവിട്ടത് അന്തിമ റിപ്പോർട്ട് അല്ല; അത് പുറത്തുവരുന്നതുവരെ മറ്റ് നിഗമനങ്ങളിലേക്ക് പോകരുത്, വ്യോമയാന സഹമന്ത്രി

അഹമ്മദാബാദ് വിമാന അപകടത്തിലെ എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ പ്രാഥമിക റിപ്പോർട്ടിനെതിരെ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകൾ അത്ഭുതപ്പെടുത്തുകയാണ്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മതിയായ യോഗ്യതയില്ലെന്നും അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

ഇന്ധന സ്വിച്ചുകളുമായി ബന്ധപ്പെട്ട് വോൾ സ്ട്രീറ്റ് ജേണൽ ഒരു പ്രസിദ്ധീകരണം നടത്തി.അന്വേഷണ വിവരങ്ങൾ എങ്ങനെയാണ് ചോർന്നത്? അന്വേഷണത്തിന്റെ ദിശ പൈലറ്റുമാർക്ക് മേൽ പഴിചാരാൻ ആണെന്നും ഇതിനെ തങ്ങൾ ശക്തമായി എതിർക്കും. അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി.

എന്നാൽ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ പുറത്ത് വിട്ടത് അന്തിമ റിപ്പോർട്ട് അല്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ പ്രതികരിച്ചു.അന്തിമ റിപ്പോർട്ട് പുറത്തുവരുന്നതുവരെ ഒരു നിഗമനത്തിലേക്കും പോകരുത്. AAIB പ്രവർത്തനങ്ങളിൽ വ്യോമയാന മന്ത്രാലയം ഇടപെടുന്നില്ല. ഇപ്പോൾ പുറത്തുവിട്ടത് ഉത്തരവാദിത്തപ്പെട്ട ആരും ഒപ്പിടാത്ത പ്രാഥമിക റിപ്പോർട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, AI 171 വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് സെക്കൻഡുകൾക്കുള്ളിൽ വിമാനത്തിന്റെ എഞ്ചിനുകളും പ്രവർത്തനരഹിതമായി. ഇതിന് പിന്നിലെ കാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയതെന്നാണ് എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ കണ്ടെത്തൽ. ഒരു സ്വിച്ച് ഓഫ് ആയി ഒരു സെക്കൻഡ് ദൈർഘ്യത്തിൽ രണ്ടാമത്തെ സ്വിച്ചും ഓഫ് ആയി. ഇത് തിരിച്ചറിഞ്ഞ വിമാനത്തിലെ ഒരു പൈലറ്റ് എന്തിനാണ് ഓഫ് ചെയ്തതെന്ന് രണ്ടാമത്തെ പൈലറ്റിനോട് ചോദിച്ചു. താൻ ചെയ്തില്ല എന്നായിരുന്നു മറുപടി എന്നത് കോക് പിറ്റ് ഓഡിയോയിൽ നിന്ന് ലഭിച്ചു.

സ്വിച്ചുകൾ വീണ്ടും ഓൺ ചെയ്തശേഷം വിമാനം ഉയർത്താൻ ശ്രമിച്ചെങ്കിലും ശ്രമം ഫലം കണ്ടില്ല. ഒരു എൻജിനിൽ നേരിയ ത്രസ്റ്റ് ഉണ്ടായെങ്കിലും രണ്ടാമത്തെ എൻജിന് ത്രസ്റ്റ് കൈവരിക്കാൻ കഴിഞ്ഞില്ല. റൺവേയിൽ നിന്ന് 0.9 നോട്ടിക്കൽ മൈൽ ദൂരെ വിമാനം നിലം പതിച്ചു.വിമാനത്തിലെ റാം എയർ ടർബൈയിനും ആക്ടിവേറ്റ് ആയിരുന്നു. ടേക്ക് ഓഫ് ചെയ്ത് വിമാനം പറന്നത് 32 സെക്കന്റുകൾ മാത്രമാണ്. പൈലറ്റുമാരുടെ ആരോഗ്യനിലയിലോ മാനസിക നിലയിലോ പ്രശ്നങ്ങളില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

പക്ഷി ഇടിച്ചതോ കാലാവസ്ഥ പ്രതികൂലമായതോ വിമാന അപകടത്തിന് പിന്നിൽ ഇല്ല. വിമാനത്തിന്റെ ഫ്ലാറ്റിന്റെ ക്രമീകരണം സാധാരണ നിലയിലായിരുന്നുവെന്നും കണ്ടെത്തി. അട്ടിമറിക്ക് നിലവിൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് AAIB വ്യക്തമാകുന്നത്. അപകടത്തിൽ വിശദമായ അന്വേഷണം തുടരുന്നു എന്നാണ് AAIB അറിയിക്കുന്നതും. അന്വേഷണത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന എയർ ഇന്ത്യയും ബോയിംഗും അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group