Join News @ Iritty Whats App Group

ആളൊഴിഞ്ഞ കെട്ടിടത്തിൽ പൊലീസെത്തി, കൈകാലുകള്‍ ബന്ധിച്ച് വായ് മൂടിക്കെട്ടി അവശനിലയിൽ യുവാവ്; തട്ടിക്കൊണ്ടുപോയി മര്‍ദിച്ച 2 പേർ അറസ്റ്റിൽ

മലപ്പുറം: കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയ കേസില്‍ രണ്ടുപേര്‍ കൊണ്ടോട്ടി പൊലീസിന്‍റെ പിടിയില്‍. മൊറയൂര്‍ കുടുംബിക്കല്‍ ചെറലക്കല്‍ നബീല്‍ (30), വള്ളുവമ്പ്രം മഞ്ചേരിത്തൊടി ഇര്‍ഫാന്‍ ഹബീബ് (35) എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് കിണാശ്ശേരി സ്വദേശിയായ മുഹമ്മദ് ഷാലുവിനെ (35) പുളിക്കലില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി മഞ്ചേരി തൃപ്പനച്ചിയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ മര്‍ദിച്ച് അവശനാക്കി ഉപേക്ഷിക്കുകയായിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവം. സ്‌കൂട്ടറില്‍ പോകുകയായിരുന്ന മുഹമ്മദ് ഷാലുവിനെ രാവിലെ 7.30ന് പുളിക്കലില്‍ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകുന്നത്. ശ്രദ്ധയില്‍പെട്ട വഴിയാത്രക്കാരന്‍ പുളിക്കലിലെ പഞ്ചായത്ത് അംഗത്തെയും അ ദ്ദേഹം കൊണ്ടോട്ടി പൊലീസിലും അറിയിക്കുകയായിരുന്നു

തൃപ്പനച്ചിയിലെത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് മര്‍ദനമേറ്റ് അവശനായ മുഹമ്മദ് ഷാലുവിനെ കണ്ടെത്തിയത്. കൈകാലുകള്‍ ബന്ധിക്കുകയും വായ് മൂടിക്കെട്ടിയ നിലയിലുമായിരുന്നെന്ന് കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എം. ഷമീര്‍ പറഞ്ഞു

ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചതിനാലാണ് ജീവന്‍ രക്ഷിക്കാനായതെന്നും പൊലീസ് വ്യക്തമാക്കി മൂന്നു വര്‍ഷം മുമ്പ് നടന്ന കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോള്‍ മൊഴി നല്‍കി.

വമ്പ്രം സ്വദേശിയായ ഒരാള്‍ക്കുവേണ്ടി കൊണ്ടുവന്ന സ്വര്‍ണം മറ്റൊരു കള്ളക്കടത്തുസംഘം തട്ടിയെടുക്കുകയായിരുന്നു. ഇവരുടെ സഹായിയായി പ്രവര്‍ത്തിച്ച് യാളായിരുന്നു മുഹമ്മദ് ഷാലു വെന്നും ഈ വൈരാഗ്യമാണ് കാരണമെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.

മൂന്നു പേര്‍ക്കുകൂടി പങ്കുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ സംഘം അറിയിച്ചു. ജില്ല പൊലീസ് മേധാവി ആ ര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം കൊണ്ടോട്ടി ഡിവൈ.എസ്.പി പി.കെ. സന്തോഷ്, പൊലീസ് ഇ ന്‍സ്‌പെക്ടര്‍ പി.എം. ഷമീര്‍, എസ്. ഐ വി. ജിഷില്‍, പൊലീസ് ഓഫി സര്‍മാരായ എം. അമര്‍നാഥ്, ഷികേശ്, പത്മരാജന്‍, സുബ്രഹ് മണ്യന്‍, രതീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group