Join News @ Iritty Whats App Group

ജൂലായ് 22 ലെ അനിശ്ചിത കാല പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍ : പൊതുഗതാഗതം സ്തംഭിക്കും

ണ്ണൂർ: പ്രഖ്യാപിച്ച ബസ് പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. ബസ് ഓപ്പററ്റേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തില്‍ ജൂലായ 22 മുതല്‍ അനിശ്ചിത കാലത്തേക്ക് സ്വകാര്യ ബസുകള്‍ സംസ്ഥാനമാകെ പണിമുടക്കുമെന്ന് കണ്ണൂർ ജില്ല ബസ് ഓപ്പറേറ്റേഴ്സ് അസോ.

കോർഡിനേഷൻ ജനറല്‍ കണ്‍വീനർ രാജ്കുമാർ കരുവാരത്ത് വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

സമരത്തിന് മുന്നോടിയായി 21 ന് വാഹനസന്ദേശ യാത്ര നടത്തും. കണ്ണൂർ ബസ് സ്റ്റാൻഡില്‍ നിന്നും രാവിലെ തുടങ്ങി ജില്ലയിലെ എല്ലാ ബസ് സ്റ്റാൻഡുകളിലും പര്യടനം നടത്തി വൈകുന്നേരം തലശേരിയില്‍ വൈകിട്ട് 6.30 ന് സമാപിക്കും ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള മുഴുവൻ പെർമിറ്റുകളും അതേപടി പുതുക്കി നല്‍കുക, വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധിപ്പിക്കുക,ബസ് ജീവനക്കാർക്ക് പൊലിസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന കരിനിയമം പിൻവലിക്കുക, ഇ-ചെലാൻ വഴി പൊലിസ് അനാവശ്യമായി ഫൈൻ ഈ ടാക്കി ബസുടമകളെ ദ്രോഹിക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക, സ്വകാര്യ ബസുകളില്‍ വലിയ വില വരുന്ന ഫെറ്റി ഗോ ഡിറ്റക്ഷൻ ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവ് പുന:പരിശോധിക്കുക.

ജി. പി. എസ്, സ്പീഡ് ഗവർണർ എന്നിവയുടെ പേരില്‍ നടത്തുന്ന അശാസ്ത്രീയ പരിഷ്കരണങ്ങള്‍ ഒഴിവാക്കുകയെന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് രാജ് കുമാർ കരുവാരത്ത് പറഞ്ഞു. 99 ശതമാനം ജീവനക്കാരും സംഘടനകളും സമരത്തില്‍ പങ്കെടുക്കണമെന്ന് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ അറിയിച്ചു. വാർത്താ സമ്മേളനത്തില്‍ പി.കെ. പവിത്രൻ, കെ. വിജയൻ, ടി. എം സുധാകരൻ പി.വി പത്മനാഭൻ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group