Join News @ Iritty Whats App Group

തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണം ക്രമീകരിച്ചു; മൂന്ന് മാസമായി കഴിച്ചത് തണുത്ത ജ്യൂസ് മാത്രം: 17കാരന്‍ മരിച്ചു

കുളച്ചല്‍: തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണംക്രമീകരിച്ച വിദ്യാര്‍ഥി മരിച്ചു. കുളച്ചലിനു സമീപം പര്‍നട്ടിവിള സ്വദേശി നാഗരാജന്റെ മകന്‍ ശക്തീശ്വര്‍ (17) ആണ് മരിച്ചത്. കഴിഞ്ഞ 3 മാസത്തോളം മറ്റു ഭക്ഷണം ഉപേക്ഷിച്ചു. ജൂസ് മാത്രമാണ് കഴിച്ചിരുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് ശക്തീശ്വര്‍ രോഗബാധിതനായി.

കഴിഞ്ഞ ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കുളച്ചലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തണുത്ത ജൂസ് പതിവായി കഴിച്ചതിനെത്തുടര്‍ന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയാകാം ശ്വാസതടസ്സത്തിനു കാരണമായതെന്നു സംശയിക്കുന്നു. പ്ലസ്ടു കഴിഞ്ഞു തിരുച്ചിറപ്പള്ളിയിലെ കോളജില്‍ ചേരാനിരിക്കുകയായിരുന്നു. കോളജില്‍ ചേരുന്നതിനു മുന്‍പ് തടി കുറയ്ക്കാനാണ് യുട്യൂബ് നോക്കി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group