ഹെഡ് മാസ്റ്റർ ഉൾപ്പടെ 17 പേർ സ്കൂളിൽ ജോലിക്കത്തി, 5 കാറിന്റെയും ഒരു സ്കൂട്ടറിന്റെയും കാറ്റ് അഴിച്ചു വിട്ട നിലയിൽ
കണ്ണൂർ: തൊഴിലാളി സംഘടനകൾ നടത്തുന്ന പണിമുടക്കിനെ അവഗണിച്ച് സ്കൂളിലെത്തിയ അധ്യാപകരുടെ വാഹനങ്ങളുടെ കാറ്റ് അഴിച്ചു വിട്ടു. കണ്ണൂർ നെടുങ്ങോം ഗവ ഹയർ സെക്കന്ററി സ്കൂളിൽ ജോലിക്കെത്തിയ അധ്യാപകരുടെ വാഹനങ്ങളുടെ കാറ്റാണ് അഴിച്ചു വിട്ടത്. അഞ്ച് കാറിന്റെയും ഒരു സ്കൂട്ടറിന്റെയും കാറ്റ് അഴിച്ചു വിട്ടു. രാവിലെ പണിമുടക്ക് അനുകൂലികൾ സ്റ്റാഫ് റൂമിൽ എത്തി ഭീഷണി മുഴക്കിയിരുന്നു. ഇന്ന് ഹെഡ് മാസ്റ്റർ ഉൾപ്പടെ 17 അധ്യാപകരും അനധ്യാപകരും സ്കൂളിലെത്തിയിരുന്നു.
Post a Comment