ഇരിട്ടി ഉളിയിലിൽ സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങൾ കുറ്റക്കാരെന്ന് കോടതി. ഉളിയിൽ പഠിക്കാച്ചാൽ സ്വദേശിനി ഖദീജയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. ഖദീജയുടെ സഹോദരന്മാരായ ഇസ്മായിൽ, ഫിറോസ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. 2012 ഡീസംബർ 12 നാണ് കൊലപാതകം നടന്നത്.
ആദ്യവിവാഹം ഒഴിവാക്കി ആൺ സുഹൃത്തിനെ വിവാഹം കഴിക്കുന്നതിലുള്ള വിരോധത്തെ തുടർന്ന് സഹോദരിയെ കുത്തി കൊലപ്പെടുത്തുകയും യുവതിയുടെ ആൺ സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ചു എന്ന കേസിലാണ് യുവതിയുടെ സഹോദരങ്ങളായ ഇസ്മായിൽ, ഫിറോസ് എന്നിവരെ തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് ഫിലിപ്പ് തോമസ് കുറ്റക്കാരായി കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷാവിധി ഈ മാസം 10 ന് പ്രഖ്യാപിക്കും.
പഴശ്ശി കുഴിക്കലിലെ ജസീല മൻസിലില്‍ കെ.നൗഷാദാണ് ഖദീജയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തില്‍ രണ്ട് പെണ്‍ മക്കളുണ്ട്. ഇതിനിടയിലാണ് ആൺ സുഹൃത്തായ ഷാഹുല്‍ ഹമീദുമായി യുവതി സ്‌നേഹത്തിലായത്.ബന്ധം ഒഴിവാക്കാനായി പറഞ്ഞെങ്കിലും പിന്മാറാതെ വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.രണ്ടാം വിവാഹം നടത്താമെന്ന വ്യാജേന ആദ്യ വിവാഹം തലാഖ് നടത്തി. ഖദീജയെയും ഷാഹുല്‍ ഹമീദിനെയും നാട്ടില്‍ എത്തിച്ചശേഷമാണ് കൊലയും കൊലപാതക ശ്രമവും നടന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ ഗവ.പ്ലീഡർ കെ.രൂപേഷ് ഹാജരായി.
إرسال تعليق