മട്ടന്നൂർ: ചാവശേരിയില്‍ ഇരുനില കെട്ടിടം തകർന്നുവീണു. വ്യാപാര സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നത്.
ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.
ചാവശേരി ടൗണിലെ എം പ്രശാന്തിൻ്റെ ഉടമസ്ഥതയിലുള്ള ഓടു മേഞ്ഞ ഇരുനില കെട്ടിടമാണ് തകർന്നത്. പി വി സന്തോഷിൻ്റെ കവിത ഹെയർ കട്ടിംഗ്, അമ്മൂസ് ബേക്കറി എന്നിവയാണ് കെട്ടിടത്തില്‍ പ്രവർത്തിച്ചിരുന്നത്. കവിത ഹെയർ കട്ടിംഗ് ഷോപ്പ് പൂർണമായും തകർന്നു. കെട്ടിടത്തിൻ്റെ പിൻഭാഗമാണ് തകർന്നത്. തകർന്നു വീഴുമ്ബോള്‍ ബേക്കറിയില്‍ ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും ശബ്ദം കേട്ടതോടെ പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കെട്ടിടം തകർന്നതോടെ സംഭവ സ്ഥലത്ത് എത്തിയ നാട്ടുകാർ ബേക്കറിയിലെ അടക്കം സാധനങ്ങള്‍ മറ്റ് സ്ഥലത്തേയ്ക്ക് മാറ്റി.
Post a Comment