Join News @ Iritty Whats App Group

ലോറി പെട്ടെന്ന് ട്രാക്ക് മാറി, ഇടിയുടെ ആഘാതത്തില്‍ അച്ഛന്റെ തലപൊട്ടി.. ബെംഗളൂരു യാത്ര ഷൈനിന്റെ ചികിത്സയ്ക്ക്..; നടന്റെ ഡ്രൈവര്‍

ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വണ്ടി അപകടത്തില്‍ പെടാന്‍ കാരണം മുന്നില്‍ ഉണ്ടായിരുന്ന ലോറി പെട്ടെന്ന് ട്രാക്ക് മാറിയതു കൊണ്ടാണെന്ന് നടന്റെ കാര്‍ ഓടിച്ചിരുന്ന അനീഷ്. കാറിന്റെ പിന്‍ സീറ്റിലായിരുന്നു പിതാവ് ചാക്കോ. ഇടിയുടെ ആഘാതത്തില്‍ തലയ്ക്കേറ്റ ഗുരുതര പരുക്കാണ് ചാക്കോയുടെ മരണകാരണം എന്നാണ് വിവരം.

ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. മൂത്രമൊഴിക്കാനായി ഡബിള്‍ ട്രാക്കിന്റെ ഇടതു ഭാഗം ചേര്‍ന്ന് വണ്ടി ഓടിക്കുകയായിരുന്നു. ദൂരെ വലത് വശത്തായി ലോറി പോകുന്നത് കാണാമായിരുന്നു. ലോറിയുടെ അടുത്തെത്തി ക്രോസ് ചെയ്യാനായി നില്‍ക്കുമ്പോള്‍ ലോറി വലത് വശത്തു നിന്ന് ഇടത്തേക്ക് പെട്ടെന്ന് കടന്നു വന്നു.

പുലര്‍ച്ചെ ആയതിനാല്‍ 60-80 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. പെട്ടെന്ന് ബ്രേക്ക് ചെയ്യാന്‍ കഴിയാത്തതിനാല്‍ ലോറിയുടെ പിന്നില്‍ പോയി ഇടിക്കുകയായിരുന്നു. പിന്‍ സീറ്റില്‍ ഇരുന്ന അച്ഛന്‍ ഇടിയുടെ ആഘാതത്തില്‍ ഡ്രൈവിങ് സീറ്റിന്റെ പിന്നിലേക്ക് വന്ന് ഇടിച്ച് തലപൊട്ടി. അതിലേ വന്ന ആളുടെ വണ്ടിയിലാണ് ആശുപത്രിയില്‍ എത്തിച്ചു എന്നാണ് അനീഷ് പറയുന്നത്.
ഷൈനിന്റെ പിതാവ് സിപി ചാക്കോയുടെ മൃതദേഹം ധര്‍മപുരി ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകിട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അതേസമയം, ഷൈനിന്റെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. അല്‍പസമയത്തിനകം ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം.

ഷൈനിന്റെ അമ്മയുടെ ഇടുപ്പിന് പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. സഹോദരനും അസിസ്റ്റന്റിനും കൈകള്‍ക്ക് പരുക്കുണ്ട്. ധര്‍മപുരി ഗവ. മെഡിക്കല്‍ കോളജിലാണ് ഇവരുമുള്ളത്. പിതാവിന്റെ മൃതദേഹത്തിനൊപ്പം ഷൈനും കുടുംബവും നാട്ടിലെത്തും. തുടര്‍ ചികിത്സ കൊച്ചിയില്‍ ആയിരിക്കുമെന്നാണ് വിവരം.

Post a Comment

أحدث أقدم
Join Our Whats App Group