ടെഹ്റാൻ: ഇസ്റാഈലിന് നേരെ
ഉണ്ടായ ഇറാന്റെ തിരിച്ചടിക്ക്
പിന്നാലെ ഇസ്റാഈൽ പ്രധാനമന്ത്രി
ബെഞ്ചമിൻ നെതന്യാഹു നാടുവിട്ടതായി
സൂചന.
ഇപ്പോള്‍ നടക്കുന്ന ഇസ്റാഈല്‍ - ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തത്തിലാണ് നെതന്യാഹു സ്വന്തം രാജ്യത്ത് നിന്ന് മാറിയത്. അധിനിവേശ പ്രദേശങ്ങള്‍ക്ക് പുറത്തുള്ള അജ്ഞാത സ്ഥലത്തേക്ക് പോകുന്ന നെതന്യാഹുവിന്റെ വിമാനത്തിന്റെ ചിത്രം ഇസ്റാഈല്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. രണ്ട് യുദ്ധവിമാനങ്ങളുടെ അകമ്ബടിയോടെയാണ് വിമാനം സഞ്ചരിച്ചിരുന്നത്.
പിന്നീട്, ഗ്രീക്ക് തലസ്ഥാനമായ ഏഥൻസില്‍ നെതന്യാഹു വിമാനം ഇറങ്ങിയതായി ഇസ്റാഈലിന്റെ ചാനല്‍ 12 അറിയിച്ചു. വെള്ളിയാഴ്ച രാത്രിയില്‍ ഇറാനിയൻ തലസ്ഥാനമായ ടെഹ്റാനിലും സമീപത്തും മറ്റ് ഇറാനിയൻ നഗരങ്ങളിലും ഇസ്റാഈല്‍ ഭരണകൂടം സൈനിക ആക്രമണ നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇസ്റാഈലിന്റെ തലസ്ഥാനത്ത് ഇറാൻ തിരിച്ചും ആക്രമണങ്ങള്‍ നടത്തിയിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇസ്റാഈല്‍ ആക്രമണം തുടങ്ങിയത്. ഇറാന്റെ പ്രമുഖരായ സൈനിക നേതാക്കള്‍ ഉള്‍പ്പെടെ ഈ ആക്രമത്തില്‍ കൊല്ലപ്പെട്ടു. ഇറാനിയൻ സായുധ സേനയുടെ ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ മേജർ ജനറല്‍ മുഹമ്മദ് ബഖേരി, ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിന്റെ (ഐആർജിസി) ചീഫ് കമാൻഡർ മേജർ ജനറല്‍ ഹൊസൈൻ സലാമി, ഖതം അല്‍-അൻബിയ ആസ്ഥാനത്തിന്റെ കമാൻഡർ മേജർ ജനറല്‍ ഗോലമാലി റാഷിദ് എന്നിവർ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഉന്നത ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെടുന്നു.
ഇതിന് തിരിച്ചടിയായി കടുത്ത ആക്രമണമാണ് ഇറാൻ നടത്തിയത്. ഇസ്റാഈലിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങളായ ടെല്‍ അവീവിലും ജറുസലേമിലും പുലർച്ചെ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. ഇസ്റാഈലികള്‍ ബങ്കറുകളില്‍ ഒളിച്ചു. ഇറാനിയൻ മിസൈലുകള്‍ തടയാൻ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്റാഈല്‍ സൈന്യം അവകാശപ്പെട്ടെങ്കിലും നിരവധി റോക്കറ്റുകള്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ പതിച്ചു. ടെല്‍ അവീവില്‍ ചില കെട്ടിടങ്ങള്‍ തകരുകയും ഏതാനും പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ആളപായം സംബന്ധിച്ച വിവരങ്ങള്‍ ഇസ്റാഈല്‍ പുറത്തുവിട്ടിട്ടില്ല. ഇറാന്റെ മിസൈലുകളിലൊന്ന് ടെല്‍ അവീവിലെ ഇസ്റാഈല്‍ പ്രതിരോധകേന്ദ്രത്തിന് തൊട്ടടുത്ത കെട്ടിടത്തിലാണ് പതിച്ചത്.
ഇതോടൊപ്പം ഇറാൻ തലസ്ഥാനമായ തെഹ്റാനിലും പലതവണ ഇസ്റാഈല്‍ ആക്രമിച്ചു. നിരവധി സ്ഫോടനങ്ങള്‍ കേട്ടതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തില്‍ രണ്ട് പ്രൊജക്ടൈലുകള്‍ പതിച്ചു. അവിടെ തീപിടുത്തമുണ്ടായതായി ഇറാനിയൻ മാധ്യമങ്ങള്‍ അറിയിച്ചു.
അതേസമയം, ഇറാന്റെ വ്യോമാതിർത്തി ലംഘിച്ച രണ്ട് എഫ്35 ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ഇറാൻ തടഞ്ഞു. രണ്ട് വിമാനങ്ങളും വെടിവച്ചു വീഴ്ത്തി. തങ്ങളുടെ പ്രദേശത്തേക്ക് പാരച്യൂട്ടില്‍ പറന്നതിന് ശേഷം ഒരു പൈലറ്റിനെ പിടികൂടിയതായി ഇറാൻ ആർമി ഉദ്യോഗസ്ഥൻ പറഞ്ഞു.
إرسال تعليق