Join News @ Iritty Whats App Group

വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി; നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് അതിവേഗം നീങ്ങാൻ സർക്കാർ

വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് അതിവേഗം നീങ്ങാൻ സംസ്ഥാന സർക്കാർ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ, അടുത്തമാസം മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് സർക്കാർ നീക്കം. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ പറഞ്ഞു.

കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി -മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി നൽകിയതോടെ, കരാർ ഒപ്പിട്ട് തുരങ്ക പാതയുടെ നിർമാണപ്രവർത്തി ഉടൻ ആരംഭിക്കാനാകും. അടുത്തമാസം നിർമ്മാണം തുടങ്ങുമെന്ന് ലിന്റോ ജോസഫ് എംഎൽഎ.


പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കൺ റെയിൽവെ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത നിർമാണം. ഭോപ്പാൽ ആസ്‌ഥാനമായ ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത അസ്‌ഥാനമായ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്. ടെണ്ടർ നടപടികൾ നേരത്തെ പൂർത്തീകരിച്ച പദ്ധതിക്ക് 2,134 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group