Join News @ Iritty Whats App Group

കൂത്തുപറമ്പ് - കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യ കുറിപ്പിൽ പരാമർശിച്ച മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്

കൂത്തുപറമ്പ്:കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. 40 കാരിയായ റസീനയെയാണ് ദിവസങ്ങൾക്ക് മുമ്പിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മമ്പറം സ്വദേശി റഫ്നാസ്, മുബഷിർ, ഫൈസൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ പതിനേഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. യുവതിയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച മൂന്നുപേരെ പിടികൂടുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യും.



(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.)

Post a Comment

Previous Post Next Post
Join Our Whats App Group