ഇരിട്ടി:ആറളം ഫാം ആനമതിൽ
നിർമാണം ആറ് കിലോമീറ്റർ ദൂരം
പൂർത്തിയാക്കാൻ നൽകിയ സമയപരിധി
ഞായറാഴ്ച കഴിയുമ്ബോൾ തീർന്നത്
4.097കി.മിറ്റർ. നിർമാണത്തിൽ നിർദേശിച്ച
സമയപരിധി തുടർച്ചയായി ലംഘിച്ച
പശ്ചാത്തലത്തിൽ കരാറുകാരനെ മരാമത്ത്
ഒഴിവാക്കി.
ഒരു വർഷത്തിനകം 10 കി.മീറ്റർ ദൂരം മതിലും അര കിലോമീറ്റർ റെയില്‍ വേലിയും പൂർത്തിയാക്കേണ്ടതായിരുന്നു. ഫെബ്രുവരി 23ന് ബ്ലോക്ക് 13ല്‍ വെള്ളി -ലീല ദമ്ബതികളെ കാട്ടാന കൊന്നതിനെ തുടർന്ന് ആറു കി.മീറ്റർ മതില്‍ കഴിഞ്ഞ ഏപ്രില്‍ 30നകം പൂർത്തിയാക്കാൻ നിർദേശിച്ചിരുന്നു. പാലിക്കാത്തതിനാല്‍ ഈ അവധി ഇന്നലെ വരെ വീണ്ടും നീട്ടി നല്‍കിയെങ്കിലും ഒരു പുരോഗതിയും കൈവരിച്ചില്ല. ഈ സാഹചര്യത്തിലാണ് കരാർ റദ്ദാക്കിയത്.
വളയംചാല്‍ വനം ഓഫിസ് പരിസരത്തുനിന്ന് തുടങ്ങി പരിപ്പ്തോട് 55 വരെ 9.899 കി.മീറ്റർ നീളത്തിലാണ് 37.9 കോടി രൂപ ചെലവില്‍ മതിലും അര കി.മീറ്റർ ദൂരത്തില്‍ റെയില്‍ വേലിയും നിർമിക്കുന്നത്. അധികൃതരുടെ അലംഭാവത്തില്‍ ആനമതില്‍ പകുതി പോലും പൂർത്തിയാകാതെ അവശേഷിക്കുമ്ബോള്‍ പുനരധിവാസ മേഖലയിലും ഫാം കൃഷിയിടത്തിലും കാട്ടാനക്കൂട്ടത്തിന്റെ ഭീഷണി ശക്തമാണ്. 10 വർഷത്തിനിടെ 14പേരെയാണ് കാട്ടാന കൊന്നത്. ആറളം ഫാം കൃഷിയിടത്തില്‍ 90 കോടി രൂപയുടെ കൃഷി നാശവും ഉണ്ടായി.
Post a Comment