Join News @ Iritty Whats App Group

ഒന്നാം വർഷ ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം; വെബ്സൈറ്റിലറിയാം


തിരുവനന്തപുരം: ഒന്നാം വർഷം ഹയർസെക്കണ്ടറി-വൊക്കേഷനൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വണ്ണിന് 62.28 ശതമാനമാണ് വിജയം. കഴിഞ്ഞവർഷം 67.30 ശതമാനമായിരുന്നു വിജയം. ഫലം results.hse.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട് മെൻറ് പട്ടിക പ്രസിദ്ധീകരിച്ചു. നാളെ മുതൽ അഞ്ച് വരെയാകും പ്രവേശനം. പ്രവേശനം ലഭിച്ചവർ ഫീസ് അടച്ച് സ്ഥിരം പ്രവേശനം നേടണം. ഇത് വരെ അപേക്ഷിക്കാത്തവർക്ക് മൂന്നാം അലോട്ട്മെൻറിന് ശേഷം സപ്ളിമെൻററി അലോട്ട്മെൻറിൽ അവസരം ഉണ്ടാകും.

Post a Comment

Previous Post Next Post
Join Our Whats App Group