Join News @ Iritty Whats App Group

വയനാട് ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ; അപകടം കനത്ത മഴയെ തുടർന്ന്

വയനാട്: ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ. കരിമറ്റം വനത്തിനുള്ളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴ പെയ്ത മെയ് 28നാണ് മണ്ണിടിഞ്ഞത്. എന്നാൽ അധികൃതർ വിവരമറിഞ്ഞത് മെയ് 30ന് മാത്രമായിരുന്നു. അപകടത്തെ തുടർന്ന് ജിയോളജിസ്റ്റ് വനം വകുപ്പ് സംഘങ്ങൾ മേഖലയിൽ പരിശോധന നടത്തി. മലപ്പുറം ഭാഗത്തെ മലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. 1984 ൽ കരിമറ്റം എസ്റ്റേറ്റിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. മലയോട് ചേർന്ന് ജനവാസമില്ലെന്നും ആളപായമുണ്ടായിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.

Post a Comment

أحدث أقدم
Join Our Whats App Group