മലപ്പുറം വഴിക്കടവ് വെള്ളക്കട്ടയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. പന്നി ശല്യം തടയാൻ വെച്ച കെണിയിൽ നിന്നാണ് ഷോക്കേറ്റത്. രണ്ട് കുട്ടികൾക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ കുട്ടിയുടെ നില ഗുരുതരമാണ്.
മരിച്ച കുട്ടിയുടെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പരിക്കേറ്റ ഒരാൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരാളെ പാലാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post a Comment