ചെമ്ബന്തൊട്ടി: കുവൈറ്റിലെ
മംഗഫിൽ കണ്ണൂർ ചെമ്ബന്തൊട്ടി
സ്വദേശിയായ യുവാവിനെ കെട്ടിടത്തിൽനിന്നു
വീണു മരിച്ച നിലയിൽ കണ്ടെത്തി.
ചെമ്ബന്തൊട്ടി -കോറങ്ങോട് പരേതരായ കൈപ്പളളിയില്‍ മത്തായി-അന്നമ്മ(റിട്ട. അധ്യാപിക, ചെമ്ബന്തൊട്ടി ചെറുപുഷ്പം യുപി സ്കൂള്‍) ദന്പതികളുടെ മകൻ ജോസ് മാത്യു (42) ആണ് മരിച്ചത്. ഭാര്യ: അല്‍ഫോൻസ (നഴ്സ്, കുവൈറ്റ്). മക്കള്‍: ആരോണ്‍ (ഒന്പത്), സിയ (ആറ്), നിഹ (നാല്). സഹോദരങ്ങള്‍: സാന്‍റി (യുഎസ്‌എ), ഷാജി (മംഗളൂരു), ഫാ. സജി കൈപ്പള്ളില്‍ (എംഎസ്‌എഫ്‌എസ്, ആസാം), ജോഷി (സൗദി അറേബ്യ), ഷിജി (ബറോഡ), ഷീജ പുറവയല്‍ (അധ്യാപിക, ഇരിട്ടി ഹയർ സെക്കൻഡറി സ്കൂള്‍ ), ടോണി (മഹാരാഷ്‌ട്ര).
മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് ചെമ്ബന്തൊട്ടി സെന്‍റ് ജോർജ് ഫൊറോന പള്ളിയില്‍.
Post a Comment