Join News @ Iritty Whats App Group

നാല് വയസ്സുകാരനെ ആക്രമിച്ച തെരുവുനായയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് തല്ലിക്കൊന്നു

ണ്ണൂർ: കണ്ണൂർ കൂത്തുപറമ്ബിൽ
നാലുവയസ്സുകാരനെ ക്രൂരമായി
ആക്രമിച്ച തെരുവുനായയെ വീട്ടുകാരും
നാട്ടുകാരും ചേർന്ന് തല്ലിക്കൊന്നു.


ഇന്നലെ രാവിലെ പത്ത് മണിയോടെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന എഫ്രിന്‍ എന്ന നാല് വയസ്സുകാരനെയാണ് തെരുവുനായ ആക്രമിച്ചത്.

കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് എഫ്രിനെ രക്ഷിച്ചു. പിന്നീട് നായയെ തല്ലിക്കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുകെയില്‍ നിന്നും അടുത്തിടെയാണ് എഫ്രിന്‍ മാതാപിതാക്കള്‍ക്കൊപ്പം കായലോടുള്ള അമ്മ വീട്ടില്‍ എത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group