കൊട്ടിയൂർ : കൊട്ടിയൂരിലെ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങിയതോടെ, സമയത്ത് ആശുപത്രിയിൽ എത്തിക്കാനാകാതെ കുഞ്ഞ് മരിച്ചു. ശനിയാഴ്ച രാവിലെ 12 ഓടെയാണ് സംഭവം. അമ്പായത്തോട് താഴെ പാൽച്ചുരം കോളനിയിലെ പ്രജോഷ് – ബിന്ദു ദമ്പതികളുടെ മൂന്നര വയസുള്ള മകൻ പ്രജുൽ ആണ് മരിച്ചത്. ജന്മനാ തലച്ചോർ സംബന്ധമായ രോഗം ബാധിതനാണ് പ്രജുൽ. കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിനായി വിളിച്ച ആംബുലൻസ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കിൽ പെട്ട് മുക്കാൽ മണിക്കൂറോളം വൈകിയാണ് താഴെ പാൽച്ചുരത്ത് എത്താനായത്. കൊട്ടിയൂർ ഉത്സവത്തോട് അനുബന്ധിച്ച് ശനിയാഴ്ച ഉണ്ടായ ഗതാഗതക്കുരുക്കിൽ ആമ്പുലൻസും പെട്ടുപോവുകയായിരുന്നു. തുടർന്ന് കുട്ടിയെ അതിവേഗം മാനന്തവാടിയിലെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു
കൊട്ടിയൂരിലെ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി, സമയത്ത് ആശുപത്രിയിൽ എത്തിക്കാനാകാതെ കുഞ്ഞ് മരിച്ചു
News@Iritty
0
إرسال تعليق