കൂത്തുപറമ്ബിൽ നാലരവയസുകാരന് നേരെ തെരുവുനായ ആക്രമണം;മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തോളിന് കടിയേറ്റു
കണ്ണൂർ: കൂത്തുപറമ്ബിൽ
നാലരവയസുകാരന് നേരെ
തെരുവുനായയുടെ ആക്രമണം. വീട്ടുമുറ്റത്ത
കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ
ആക്രമിക്കുകയായിരുന്നു.
നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ തൊലിനാണ് പരുക്കേറ്റ എഫ്രിനെ തലശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുകെയില്‍ നിന്നും അച്ഛൻ മോബിനും അമ്മ ജില്‍നയ്ക്കുമൊപ്പം നാട്ടിലെത്തിയ എഫ്രിൻ കായലോടുള്ള അമ്മയുടെ വീട്ടിലായിരുന്നു താമസം.
അതേസമയം കൂത്തുപറമ്ബ് മമ്ബറം ടൗണിലും തെരുവുനായയുടെ ആക്രമണമുണ്ടായി. ഇന്ന് രാവിലെയായിരുന്നു സംഭവം. രണ്ട് പേർക്ക് നായയുടെ കടിയേറ്റു. ടൗണില്‍ പച്ചക്കറി വാങ്ങുകയായിരുന്ന കീഴത്തൂരിലെ പ്രകാശൻ, തലശ്ശേരി താലൂക്ക് ഓഫിസ് ജീവനക്കാരൻ പ്രമോദ് എന്നിവരെയാണ് നായ ആക്രമിച്ചത്. വേങ്ങാട് ഊർപ്പള്ളിയിലും ഒരു യുവാവിന് തെരുവ് നായയുടെ കടിയേറ്റതായി വിവരം ലഭിച്ചു. സഹല്‍ എന്ന യുവാവിനാണ് തെരുവ് നായയുടെ കടിയേറ്റത്. ഉച്ചയ്ക്ക് മത്സ്യ മാർക്കറ്റിന് സമീപം നില്‍ക്കുകയായിരുന്ന സഹലിനാണ് നായയുടെ കടിയേറ്റത്. ഇയാളെ തലശ്ശേരി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
Post a Comment