Join News @ Iritty Whats App Group

ത്രിവർണ പതാകയുള്ള ഭാരതാംബയുമായി ബിജെപി; പോസ്റ്റർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ

കാവിക്കൊടിക്ക് പകരം ത്രിവർണ പതാകയുടെ ചിത്രവുമായി ബിജെപി. സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് നടക്കാനിരിക്കുന്ന സമരപരിപാടിക്കായി തയ്യാറാക്കിയ പോസ്റ്ററിൽ കാവിക്കൊടി മാറ്റിയ ഭാരതാംബയുടെ ചിത്രമാണ് ഉൾപ്പെടുത്തിയത്. ചിത്രം പങ്കുവെച്ചത് ബി.ജെ.പി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്.
ഇതിനിടെ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവുമായി ഗവർണർ. രാജ്ഭവനിൽ നടന്ന യോഗ ദിനാചരണ പരിപാടിയിലും കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രമാണ് ഉപയോഗിച്ചത്.

അതേസമയം ഗവർണറും സർക്കാരും തമ്മിലുള്ള പോരിലേക്ക് നയിച്ച ഭാരതാംബ ചിത്ര വിവാദത്തിൽ നിലപാടിലുറച്ച് ഇരുകൂട്ടരും . രാജ്ഭവനെതിരെ നിയമ നടപടിക്ക് സർക്കാർ നിയമോപദേശം തേടിയിരുന്നു. നിയമപദേശം ലഭിക്കുന്ന മുറയ്ക്ക് തുടർ തീരുമാനമെടുക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

ഗവർണർ പങ്കെടുത്ത പരിപാടിയിൽ നിന്നും മുൻകൂട്ടി അറിയിക്കാതെ ഇറങ്ങിപ്പോയ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ രാജ്ഭവനും നിലപാട് കടുപ്പിക്കുകയാണ്. പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് അയക്കാൻ രാജ്ഭവൻ നീക്കം നടത്തുന്നു എന്നാണ് സൂചന. ഇരു കൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സംസ്ഥാനത്തെ ഭരണപരമായ കാര്യങ്ങളിൽ ഉൾപ്പെടെ പ്രതിസന്ധി ഉണ്ടാവും.

Post a Comment

Previous Post Next Post
Join Our Whats App Group