Join News @ Iritty Whats App Group

ആറളം തോട്ടുകടവ് പാലം മെയിൻ സ്ലാബിന്റെ വാർപ്പ് പൂർത്തിയായി



രിട്ടി: ആറളം തോട്ടുകടവ് പാലം
മെയിൻ സ്ലാബിന്റെ കോൺക്രീറ്റ്
ജോലികൾ പൂർത്തിയായി. എടൂർ പഴയ
പോസ്റ്റ് ഓഫീസ് ജംഗ്ഷൻ-ആറളം,
ഇരിട്ടി-ജബ്ബാർക്കടവ്, പായം -ആറളം എന്നീ
എന്നീ റോഡുകളെ ആറളവുമായി
ബന്ധിപ്പിക്കുന്നതാണ് ഏച്ചില്ലത്തിനു
സമീപമുള്ള തോട്ടുകടവ് പാലം.


കാലപ്പഴക്കം മൂലം അപകടാവസ്‌ഥയിലായ പഴയപാലം പൊളിച്ചു നീക്കിയാണ് പുതിയപാലം നിർമിക്കുന്നത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 1.25 കോടി രൂപ ചെലവിലാണ് പാലം പണിയുന്നത്. നിർമാണ പ്രവൃത്തികള്‍ കഴിഞ്ഞ വർഷം ഏപ്രില്‍ അഞ്ചിനായിരുന്നു ആരംഭിച്ചത്. പല സാങ്കേതിക കാരണങ്ങളാലും പ്രതികൂല കാലാവസ്ഥയുമാണ് പാലം പണി നീണ്ടു പോകാൻ ഇടയാക്കിയത്.

12 പൈലിംഗ് തൂണുകളിലായി 10 മീറ്റർ നീളവും എട്ടു മീറ്റർ വീതിയിലുമാണ് പാലം പണിയുന്നത്. പഴയപാലം പൊളിച്ചതോടെ ഗതാഗതം പയോറ, കൂട്ടക്കളം ഭാഗത്തു കൂടിയാണ് തിരിച്ചുവിട്ടിരിക്കുന്നത് .ടാറിംഗ് അടക്കം അപ്രോച്ച്‌ റോഡിനായി ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group