Join News @ Iritty Whats App Group

രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദം: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് സിപിഐ; രാഷ്ട്രപതിക്ക് കത്തയച്ച് പി.സന്തോഷ് കുമാര്‍


രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ. ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്തയച്ചു. സിപിഐ രാജ്യസഭാ കക്ഷിനേതാവ് പി.സന്തോഷ് കുമാറാണ് രാഷ്ട്രപതിക്ക് കത്തയച്ചത്.

ഭരണഘടനാ മാനദണ്ഡങ്ങള്‍ ലംഘിക്കുകയും ഫെഡറല്‍ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്‌തെന്ന് വ്യക്തമാക്കുന്നു. കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ ഉടന്‍ തിരിച്ചുവിളിക്കണമെന്നാണ് ആവശ്യം. നിരവധി സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ബിജെപി-ആര്‍എസ്എസിന്റെ രാഷ്ട്രീയ ഏജന്റുമാരെപ്പോലെ പെരുമാറുന്നു. 1950-ലെ ചിഹ്നങ്ങളും പേരുകളും (അനുചിതമായ ഉപയോഗം തടയല്‍) നിയമത്തിന്റെയും, 1971-ലെ ദേശീയ ബഹുമതിയെ അപമാനിക്കല്‍ തടയല്‍ നിയമത്തിന്റെയും ലംഘനമാണ് നടന്നതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഗവര്‍ണറുടെ ഓഫീസിന്റെ അന്തസും നിഷ്പക്ഷതയും പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്നു.

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചിരുന്നു. ഭാരതാംബയുടെ മുഖച്ഛായ ഇതാകണമെന്ന് ആരാണ് തീരുമാനിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഭാരതാംബ, ഭാരതമാതാവ് എന്നത് സങ്കല്‍പ്പം മാത്രമാണ്. അത് കോടാനുകോടി ഇന്ത്യക്കാരെ അന്നും ഇന്നും എന്നും ആവേശം കൊള്ളിക്കുന്ന ഒരു പ്രതീകമാണ്. ആ പ്രതീകത്തിന് ആര്‍എസ്എസ് കല്‍പ്പിക്കുന്ന മുഖച്ഛായ തന്നെ വേണമെന്ന് ആധുനികനായ ഗവര്‍ണറെ പോലൊരാള്‍ ഷാഠ്യം പിടിക്കുന്നത് ഖേദകരമാണ് – അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group