കോഴിക്കോട്:തൂണേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിൻ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിക്കായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കി. വിദേശത്തു ഒളിവിൽ കഴിയുന്ന ലീഗ് പ്രവർത്തകനായ തെയ്യമ്പാടി ഇസ്മായിലിനെതിരെയാണ് ആഭ്യന്തര വകുപ്പ് റെഡ് കോർണർ നോട്ടീസ് പുറത്തിറക്കിയത്. ഇസ്മായിലിനെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന് പിന്നാലെയാണ് നടപടി. ഇസ്മായിലിനെതിരായ നടപടി വൈകുന്നതായി ഷിബിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. വിചാരണക്കോടതി വെറുതെ വിട്ട ഏഴു പ്രതികളെയും ഹൈക്കോടതി ശിക്ഷിച്ചിരുന്നു. തെയ്യമ്പാടി ഇസ്മയിൽ ഒഴികെയുള്ള ആറ് പ്രതികളും ജയിലിലാണ്.
ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിൻ വധക്കേസ്; വിദേശത്തു ഒളിവിൽ കഴിയുന്ന ലീഗ് പ്രവർത്തകനെതിരെ റെഡ് കോർണർ നോട്ടീസ്
News@Iritty
0
Post a Comment