താഴികക്കുടത്തിൽ വിള്ളൽ; ലോകാത്ഭുതമായ താജ്മഹലിൽ ചോർച്ച കണ്ടെത്തി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
ദില്ലി:ലോകാത്ഭുതമായ താജ്മഹലിൽ ചോർച്ച കണ്ടെത്തി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ തെര്‍മല്‍ സ്‌കാനിങിലാണ് താജ്മഹലിൽ ചോർച്ച കണ്ടത്. 73 മീറ്റര്‍ ഉയരെ താഴികക്കുടത്തിലാണ് വിള്ളൽ കണ്ടെത്തിയത്. കല്ലുകൾക്കിടയിലെ കുമ്മായക്കൂട്ട് നഷ്ടപ്പെട്ടതാകാം ചോർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. ഇതിനെ തുടർന്ന് ചോർച്ച പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയിരിക്കുകയാണ് അധികൃതർ. അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ആറുമാസം വേണ്ടി വരുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു.
Post a Comment