ഇരിട്ടി: ഇറ്റലിയുടെ റിപ്പബ്ലിക് ദിനത്തിൽ
ഇറ്റാലിയൻ പാർലമെന്റിൽ
ഇറ്റാലിയൻ ദേശീയഗാനമാലപിച്ച സംഘത്തിൽ
എടൂർ സ്വദേശിനിയായ വിദ്യാർഥിനിയും.
ജൂണ്‍ രണ്ടിന് നടന്ന ഇറ്റലിയുടെ റിപ്പബ്ലിക് ദിനവും ദേശീയദിനവുമായ ഫെസ്റ്റ് ഡെല്ല റിപ്പബ്ലിക് ആഘോഷത്തില്‍ പാർലമെന്‍റായ ഇറ്റാലിയാനോവില്‍ ആയിരുന്നു പരിപാടി. ദേശീയഗാനാലാപനത്തിന് പുറമെ എലൈന എബിൻ പാരിക്കാപ്പള്ളി ഉള്‍പ്പെടുന്ന സംഘം മറ്റൊരു ഗാനവും ആലപിച്ചു. ഇറ്റലിയിലെ വിവിധ സ്കൂളുകളിലെ കൊയറുകളില്‍ നിന്നാണ് 40 പേരെ ദേശീയതലത്തിലേക്ക് ഗാനാലാപനത്തിനായി തെരഞ്ഞെടുത്തത്.
ഈ വർഷം റിപ്പബ്ലിക് ദിനത്തില്‍ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ച 40 അംഗ വിദ്യാർഥി സംഘത്തിലെ ഏക മലയാളിയാണ് എലൈന. എലൈന റോമിലെ പ്ലിനിയോ സിനിയൊരെ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയാണ്. കരോളിന,ഫാബിയോ എന്നിവരാണ് സഹോദരങ്ങളാണ്.
Post a Comment