Join News @ Iritty Whats App Group

കാഞ്ഞിരക്കൊല്ലിയിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷം,സർക്കാർ ഉടൻ നടപടിയെടുക്കണം: ഫാ. മാത്യു മാങ്ങാട്

കണ്ണൂർ
ജില്ലയുടെ കിഴക്കൻ
മലയോരമേഖലയിലെ അവികസിത
പ്രദേശമായ കാഞ്ഞിരക്കൊല്ലി
പ്രദേശവാസികൾ ദുരിതജീവിതം
തുടരുകയാണ്.


കേരള- കര്‍ണാടക വനമേഖലയ്‌ക്കിടയിലുള്ള, കര്‍ഷക കുടുബങ്ങളും ആദിവാസി കുടുംബങ്ങളും ജീവിക്കുന്ന കാഞ്ഞിരക്കൊല്ലിയില്‍ ജനങ്ങള്‍ കാട്ടാന, പുലി, കടുവ, പന്നി, കുരങ്ങ്‌ തുടങ്ങിയ വന്യജീവികളുടെ ഉപദ്രവത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ പ്രതിസന്ധിയിലാണന്നും ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയാറാക്കി അടിയന്തരമായി നടപ്പിലാക്കണമെന്നും കാഞ്ഞിരക്കൊല്ലി ഇടവക വികാരി ഫാ.മാത്യു മാങ്ങാട്‌ മംഗളത്തോട്‌ പറഞ്ഞു.
150ഓളം കുടുബങ്ങള്‍ ഇവിടെ നിന്ന്‌ ഒഴിഞ്ഞു പോയെന്നും ഈ സ്‌ഥിതി തുടരുകയാണങ്കില്‍ ടൂറിസ്‌റ്റ് കേന്ദ്രമായി അറിയപ്പെടുന്ന കാഞ്ഞിരക്കൊല്ലി വന്യജീവികളുടെ ആവാസകേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക്‌ യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നതിന്‌ പയ്ായവൂര്‍ റോഡ്‌, മണിക്കടവ്‌ റോഡും മെക്കാഡം ടാറിങ്‌ നടത്തുന്നതിന്‌ ജനപ്രതിനിധികള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. പയ്യാവൂര്‍ പഞ്ചായത്തിലെ ശാന്തിനഗര്‍ പ്രദേശവാസികളും രണ്ടു വനങ്ങള്‍ക്കുമിടയില്‍ ബുദ്ധിമുട്ടുകയാണ്‌. കര്‍ണാടക വനത്തില്‍നിന്നും സംസ്‌ഥാന സര്‍ക്കാറിന്റെ വനത്തില്‍ നിന്നും കൃഷിയിടങ്ങളിലേക്ക്‌ ഇറങ്ങിവരുന്ന വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്‌. ഇത്‌ തടയാന്‍ ലക്ഷങ്ങള്‍ ചെലവിട്ട്‌ കര്‍ണാടക വനാതിര്‍ത്തിയില്‍ വേലി നിര്‍മിച്ചെങ്കിലും ആനക്കൂട്ടം വേലിതകര്‍ത്ത്‌ കൃഷിയിടങ്ങളിലെ വിളകള്‍ നശിപ്പിച്ച്‌ കേരള ഫോറസ്‌റ്റില്‍ എത്തുന്നു. ഇവിടെയെത്തുന്ന ആനകളും മറ്റു വന്യമൃഗങ്ങളും ഏലപ്പാറ, ചിറ്റാരി, ശാന്തിനഗര്‍, ഷിമോഗ കോളണി, പാടാന്‍ കവല, ആടാന്‍പാറ, വഞ്ചിയം, ചന്ദനാക്കാം പാറ ഭാഗങ്ങളിലെ ജനങ്ങള്‍ക്കും ദുരിതം വിതക്കുന്നു. മൃഗങ്ങളെ തുരത്തുന്നതിന്‌ വനപാലകരുണ്ടങ്കിലും കര്‍ഷക സമൂഹത്തിന്റെ ദുരിതത്തിന്‌ പരിഹാരമായിട്ടില്ല.


യാത്ര ദുരിതം അനുഭവിച്ചിരുന്ന കാഞ്ഞിരക്കൊല്ലിയില്‍ നിന്ന്‌ പയ്യാവൂര്‍ ഭാഗത്തേക്കും മണിക്കടവ്‌ വഴി ഇരിട്ടി ഭാഗത്തേക്കും തുടങ്ങിയ പല ബസ്‌ സര്‍വീസും റോഡിന്റെ ശോച്യാവസ്‌ഥ കൊണ്ട്‌ നിര്‍ത്തിയിരിക്കുകയാണ്‌. ഇരിട്ടി റൂട്ടില്‍ സര്‍വീസ്‌ നടത്തിയിരുന്ന ബസ്‌ നിര്‍ത്തലാക്കിയതോടു കൂടി സ്‌കൂള്‍ കുട്ടികള്‍ക്കും, ജോലിക്ക്‌ വേണ്ടി വിവിധ സ്‌ഥലങ്ങളിലേക്ക്‌ പോകുന്നവരും ദുരിതത്തിലായിട്ട്‌ മാസങ്ങളായി. നിര്‍ത്തലാക്കിയ ബസ്‌ സര്‍വീസ്‌ പുന:രാരംഭിക്കുന്നതിന്‌ അധികൃതര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും യാത്രാക്ലേശം പരിഹരിക്കണമെന്നും കൊട്ടാടിക്കവല ഷൈന്‍ സ്‌റ്റാര്‍ സ്വശ്രയസംഘത്തിന്റെ അടിയന്തരയോഗം ബന്ധപ്പെട്ടവരോട്‌ ആവശ്യപ്പെട്ടു. യോഗത്തില്‍ വര്‍ഗീസ്‌ചുണ്ടക്കാട്ടില്‍, റോബിന്‍ മുത്തേടത്ത്‌, ജോണി കാഞ്ഞിരത്താംകുന്നേല്‍ സംസാരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group