Join News @ Iritty Whats App Group

പറക്കാം കരുതലോടെ; ഇ-മൈഗ്രേറ്റിൽ രജിസ്‌റ്റർ ചെയ്‌ത ഏജൻസികളെ മാത്രം ആശ്രയിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ്


തിരുവനന്തപുരം: വ്യാജ റിക്രൂട്ടിംഗ് ഏജൻസികളുടെ തട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇ മൈഗ്രേറ്റിൽ ( https://emigrate.gov.in ) രജിസ്‌റ്റർ ചെയ്‌ത റിക്രൂട്ടിംഗ് ഏജൻസികളിലൂടെ മാത്രം കുടിയേറുക. പ്രലോഭനങ്ങളുമായി പലരും വരും. അതിൽ വീഴരുതെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. 

നിയമ പ്രകാരമല്ലാത്ത കുടിയേറ്റം കൊണ്ടുള്ള പ്രശ്നങ്ങൾ അറിഞ്ഞിരിക്കാം

നിയമ നടപടിക്ക് സാധ്യത: വലിയ പിഴ ചുമത്തുകയോ ജയിലിലടക്കുകയോ നാടുകടത്തപ്പെടുകയോ ചെയ്യപ്പെടും.

അനധികൃത കുടിയേറ്റക്കാർ: അനധികൃതമായി കുടിയേറിയവർ യാതൊരു കാരണവശാലും സ്വരാജ്യത്തോ പ്രവേശിക്കപ്പെട്ട രാജ്യത്തോ അംഗീകരിക്കപ്പെടില്ല. നിയമ പ്രകാരം പ്രവാസത്തിലേർപ്പെട്ടവർക്കുള്ള യാതൊരു സഹായ സൗകര്യങ്ങളും ലഭിക്കില്ല. പല രാജ്യങ്ങളുടെയും യാത്രാ വിലക്ക് നേരിടാനും സാധ്യത.

അവബോധമില്ലായ്‌മ : തൊഴിൽ രീതികളെ കുറിച്ചോ തൊഴിൽ ദാതാവിനെ കുറിച്ചോ ലഭിക്കേണ്ട വേതനത്തെ കുറിച്ചോ തൊഴിൽ സാഹചര്യങ്ങളെ കുറിച്ചോ അജ്ഞാതനായിരിക്കും. ഒരു പ്രവാസിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ കുറിച്ച് യാതൊരു അറിവും ലഭിക്കുന്നില്ല. 

ചൂഷണ സാധ്യത : പലപ്പോഴും അനധികൃത റിക്രൂട്ടിങ് ഏജൻസികളുടെയോ സംരംഭകരുടെയോ ചതിക്കുഴികളിൽ വീഴാനുള്ള സാധ്യത. e MIGRATE ൽ ( https://emigrate.gov.in ) രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന റിക്രൂട്ടിംഗ് ഏജൻസികളിലൂടെ മാത്രം കുടിയേറുക

പരിരക്ഷ ലഭിക്കില്ല: സാമ്പത്തികമോ സാമൂഹികപരമായതോ ആയ ക്ഷേമ സംരക്ഷണ സാധ്യത ഇല്ലാതാകുന്നു.

ശിക്ഷ: പ്രവേശിക്കപ്പെട്ട രാജ്യത്ത് വെച്ച് അറസ്‌റ്റ്‌ ചെയ്യപ്പെടാനോ ജയിലിലടക്കപ്പെടാനോ സമ്പത്ത് പിടിച്ചെടുക്കപ്പെടുന്നതിനോ പാസ്പോർട്ട് കണ്ടുകെട്ടുന്നതിനോ സാധ്യത.

Post a Comment

Previous Post Next Post
Join Our Whats App Group