കണ്ണൂർ : ബുള്ളറ്റില്‍ ഒളിച്ചിരുന്ന പെരുമ്ബാമ്ബുമായി യുവാവ് യാത്ര ചെയ്തത് ഏഴു കിലോമീറ്ററുകള്‍ പാനൂർ കുട്ടിമാക്കലിലെ കുനിയില്‍ വയല ബ്രോൻ പ്രദീപന്റെ ബുള്ളറ്റിലാണ് പാമ്ബ് കയറിക്കൂടിയത്.
ബുധനാഴ്ച ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തി മുറ്റത്ത് നിർത്തിയിട്ടതായിരുന്നു.
രാവിലെ ബുള്ളറ്റുമായി കിലോമീറ്ററോളം സഞ്ചരിച്ച ശേഷം തലശേരി മുകുന്ദ് മല്ലർ റോഡിലെ നരസിംഹം ക്ഷേത്ര പരിസരത്ത് നിർത്തി. ക്ഷേത്രത്തില്‍നിന്ന് തിരിച്ചു പോകാനൊരുങ്ങുമ്ബോഴാണ് ബുള്ളറ്റിൻ്റെ ഹാൻഡിലിനടിയിലെ വയറുകളില്‍ ചുരുണ്ടുകൂടിയ പാമ്ബിനെ കണ്ടത്. ഉടനെ നാട്ടുകാരുടെ സഹായത്തോടെയാണ് ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ പാമ്ബിനെ തുണി ഉപയോഗിച്ച് പുറത്തെടുത്തത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പെരുമ്ബാമ്ബിനെ ആവാസ വ്യവസ്ഥയിലേക്ക് പറഞ്ഞയച്ചു.
Post a Comment