Join News @ Iritty Whats App Group

ഫീസ് അടച്ചില്ല, കണ്ണൂരിൽ എട്ടാം ക്ലാസുകാരനെ സ്കൂൾ ബസിൽനിന്ന് ഷർട്ടിൽ പിടിച്ച് വലിച്ചിറക്കി; പരാതി




ണ്ണൂർ :പയ്യന്നൂരി
ൽ ബസ് ഫീസ് അടച്ചില്ലെന്നാരോപിച്ച് എട്ടാം
ക്ലാസുകാരനെ സ്കൂൾ ബസിൽനിന്ന് ഷർട്ടിൽ
പിടിച്ച് വലിച്ചിറക്കി വിട്ടെന്ന് പരാതി.


തിങ്കളാഴ്ച പ്രവേശനോത്സവം കഴിഞ്ഞ് ഉച്ചയോടെ വീട്ടിലേക്ക് മടങ്ങാൻ ബസില്‍ കയറിയപ്പോഴാണ് ജീവനക്കാരനായ ഇസ്മയില്‍ വിദ്യാർഥിയെ ഇറക്കി വിട്ടത്. തുടർന്ന് ഓഫിസ് റൂമിലേക്ക് കൊണ്ടുപോയി ചീത്ത വിളിച്ചു.

സംഭവത്തിനുശേഷം അപരിചിതനായ ആളുടെ ബൈക്കില്‍ കയറ്റി വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു എന്നാണ് വിദ്യാർഥി പറയുന്നത്. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നല്‍കി. എന്നാല്‍ സംഭവം സ്കൂള്‍ അധികൃതർ നിഷേധിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group