ഇരിട്ടി കച്ചേരി കടവിൽ കാട്ടാനയുടെ അക്രമം; വീട്ടു മുറ്റത്തെത്തി വീട്ടമ്മയെ ആക്രമിച്ചു
ഇരിട്ടി : കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. കച്ചേരി കടവിലെ നടുവിലേകിഴക്കേതിൽ സുരിജ വിശ്വനാഥനാണ് (58) പരിക്ക് പറ്റിയത്. കച്ചേരി കടവിലെ കേരള കർണാടക വനാതിർത്തിയിൽ ബാരാപ്പോൾ പുഴക്കരയിൽ താമസിക്കുന്ന ഇവരുടെ വീട്ടുമുറ്റത്ത് എത്തിയാണ് കാട്ടാന ആക്രമിച്ചത്.
കർണാടക ബ്രഹ്മഗിരി വനമേഖലയോട് ചേർത്താണ് ഇവരുടെ വീട്. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.
Post a Comment