Join News @ Iritty Whats App Group

ഇനി സൗജന്യ മില്ല ; ഇനി മുതൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ഒ.പി ടിക്കറ്റിന് ഫീസ് അടക്കണം

ണ്ണൂർ : പരിയാരത്തെ കണ്ണൂർ
ഗവ.മെഡിക്കൽ കോളേജ്പി
ആശുപത്രിയിൽ ജൂൺ ആറു മുതൽ ഒ.പി
ടിക്കറ്റിന് 10 രൂപ ഫീസ്
ഏർപ്പെടുത്തും.ആശുപത്രി
വികസനസമിതിയുടെ അക്കൗണ്ടിലേക്കാണ്
ഈ ഫീസ് വകയിരുത്തുക.ഒ.പി  ടിക്കറ്റിന് 10 ദിവസത്തെ കാലാവധി ഉണ്ടായിരിക്കുന്നതാണ്.

ഒ.പി യില്‍ നിന്നും വിവിധ വിഭാഗങ്ങളിലേക്ക് പരിശോധനയുടെ ഭാഗമായി കണ്‍സള്‍ട്ടേഷന് വിടുന്നതിന് പ്രത്യേകമായി ചാര്‍ജ് ഈടാക്കുന്നതല്ല.എന്നാല്‍ രോഗിയുടെ താല്‍പര്യാര്‍ത്ഥം വിവിധ ഒ.പി കളിലേക്ക് കാര്‍ഡ് എടുക്കുന്നതിന് ഫീസ് ഈടാക്കുന്നതായിരിക്കും.കാഷ്വാലിറ്റി ഒ. പി ടിക്കറ്റ് ചാര്‍ജ് സൗജന്യമാണ്.ഇതര ആശുപത്രി സേവനങ്ങള്‍ സൗജന്യമായി ലഭിച്ചുവരുന്ന വിഭാഗങ്ങളില്‍പെട്ട രോഗികള്‍ക്കും ഒ. പി ടിക്കറ്റ് ചാര്‍ജ് സൗജന്യമാണ്.മെഡിക്കല്‍ കോളേജ് ഗവ.ഏറ്റെടുത്തതിന് ശേഷം കഴിഞ്ഞ ആറ് വര്‍ഷമായി ഒ.പി.ടിക്കറ്റ് സൗജന്യമായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group