Join News @ Iritty Whats App Group

ഇറങ്ങേണ്ട വിമാനത്താവളത്തിനടുത്ത് അഗ്നിപർവത സ്ഫോടനം; എയർ ഇന്ത്യ വിമാനം തിരികെ പറന്നു

ന്യൂഡൽഹി: ഇന്തോനേഷ്യൻ നഗരമായ ബാലിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് തിരിച്ച് പറന്നു. ബുധനാഴ്ച ന്യൂഡൽഹിയിൽ നിന്ന് ബാലിയിലേക്ക് പുറപ്പെട്ട എ.ഐ 2145 വിമാനമാണ് അഗ്നിപർവത സ്ഫോടന വിവരം ലഭിച്ചതിനെ തുടർന്ന് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് തിരികെ പറന്നത്. വിമാനം സുരക്ഷിതമായി ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തുവെന്നും തുടർന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കിയെന്നും എയർ ഇന്ത്യ അറിയിച്ചു.


യാത്രക്കാർക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. തിരികെയെത്തിയ യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസ സൗകര്യം ഏർ‍പ്പെടുത്തും. ടിക്കറ്റ് റദ്ദാക്കാൻ തീരുമാനിക്കുന്നവർക്ക് മുഴുവൻ തുകയും തിരികെ നൽകുകയോ അല്ലെങ്കിൽ പകരം സംവിധാനം ഒരുക്കുകയോ ചെയ്യുമെന്ന് കമ്പനി അറിയിച്ചു. അഗ്നിപർവന സ്ഫോടനത്തെ തുടർന്ന് മറ്റ് പല കമ്പനികളുടെയും ബാലി വിമാന സ‍ർവീസുകൾ റദ്ദാക്കിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് ബാലി അന്താരാഷ്ട്ര വിമാവത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങളെല്ലാം യാത്ര റദ്ദാക്കിയിരിക്കുകയാണ്. നേരത്തെയും ബാലി വിമാനത്താവളത്തിൽ സമാനമായ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group