Join News @ Iritty Whats App Group

വിസിറ്റ് വിസയിലെത്തിയവർ ഇതൊന്ന് ശ്രദ്ധിച്ചോളൂ, സൂക്ഷിച്ചില്ലേൽ പണി കിട്ടുമെന്ന് ട്രാവൽ ഏജന്റുമാർ

ദുബൈ: യുഎഇയിൽ സന്ദർശന വിസയിലെത്തിയവർ വിസ കാലാവധി കാലഹരണപ്പെടുന്നതിന് മുൻപ് വേണ്ട നടപടികൾ എടുക്കണമെന്ന് ഓർമിപ്പിച്ച് ട്രാവൽ ഏജന്റുമാർ. ഇറാൻ- ഇസ്രായേൽ സംഘർഷത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് യുഎഇയിൽ നിന്നുള്ള മിക്ക വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. കൂടാതെ വേനലവധി കൂടി കണക്കിലെടുത്ത് മിക്ക വിമാന സർവീസുകളും പൂർണമായി ബുക്ക് ചെയ്തിരിക്കുകയും വിമാന നിരക്കിൽ വർധന വരുകയും ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് നാട്ടിലേക്ക് തിരികെ പോകുന്നതിൽ പ്രതിസന്ധികൾ നേരിടാനുള്ള സാധ്യത ഏറെയാണ്. അതിനാൽ വിസ കാലഹരണപ്പെടുന്നതിന് മുൻപ് അത് പുതുക്കുകയോ അല്ലെങ്കിൽ സമയബന്ധിതമായി നാട്ടിലേക്ക് തിരികെയെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യണമെന്ന് ട്രാവൽ ഏജന്റുമാർ ഓർമിപ്പിക്കുന്നു.

വിമാനങ്ങൾ പൂർണമായും ബുക്ക് ചെയ്യപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാരണത്താൽ സന്ദർശകർക്ക് ചിലപ്പോൾ കൃത്യസമയത്ത് നാട്ടിൽ തിരികെയെത്തുന്നതിനായി ടിക്കറ്റുകൾ ലഭിക്കണമെന്നില്ല. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തങ്ങിയാൽ സന്ദർശകർക്ക് പിഴ അടയ്ക്കേണ്ടി വരുമെന്നും ട്രാവൽ ഏജന്റുമാർ ഓർമിപ്പിച്ചു.

നിലവിലെ ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കപ്പെടുന്നുണ്ട്. ഇതും പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യമാണ്. ഇക്കാരണങ്ങളാൽ യുഎഇയിൽ സന്ദർശക വിസയിലെത്തിയവർ വിസ കാലാവധി കാലഹരണപ്പെടുന്നതിന് മുൻപ് തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group