സർവ്വീസിൻ്റെ തുടക്കം മുതൽ പിന്തുണ നൽകിയവർക്ക് നന്ദി, സൈബർ ക്രൈം, ലഹരി എന്നിവയാണ് ഇനി നേരിടാൻ പോകുന്ന വെല്ലുവിളി: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ്
തിരുവനന്തപുരം: സർവ്വീസിൻ്റെ തുടക്കം മുതൽ പിന്തുണ നൽകിയവർക്ക് നന്ദിയെന്ന് പടിയിറങ്ങുന്ന ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ്. കേരള പൊലീസ് മികച്ച പൊലീസ് സേനയാണ്. തുടർച്ചയായി കേന്ദ്ര അവാർഡ് ലഭിക്കുന്നു. പാസ്പോർട്ട് പരിശോധനയിൽ വിദേശകാര്യമന്ത്രാലയം ഒന്നാമതായി തെരെഞ്ഞെടുത്തു. സിവിൽ പൊലീസ് മുതൽ എല്ലാവരും വിദ്യാസമ്പരാണ് അർപ്പണമനോഭാവമുള്ളവരാണ്. പരാതിക്കാരോട് മാന്യമമായി പെരുമാറണമെന്നാണ് ഞാൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നുവെന്നും ഷെയ്ക്ക് ദർവേസ് സാഹിബ് പറഞ്ഞു. തിരുവനന്തപുരത്ത് യാത്ര അയക്കൽ പരേഡിൽപങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
Post a Comment