കൊട്ടിയൂർ: നിത്യപൂജകൾ ആരംഭിച്ചതോടെ കൊട്ടിയൂർ ഉത്സവനഗരി ഭക്‌തജനത്തിരക്കിലേക്ക് നീങ്ങി. ഇടയ്ക്കിടെ പെയ്ത കനത്ത മഴയെ പോലും അവഗണിച്ചാണ് ബുധനാഴ്ചയും കൊട്ടിയൂരിലേക്ക് ഭക്തർ ഒഴുകിയെത്തിയത്. പുലർച്ചെ മുതൽ തന്നെ കിഴക്കേ നടയിലും പടിഞ്ഞാറെ നടയിലും തിരുവഞ്ചറയിലും ഉൾപ്പെടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഭക്തജനത്തിരക്ക് ഉച്ച ശീവേലിവരെ തുടർന്ന്. ഇതിനു ശേഷമാണു ശേഷമാണ് തിരക്കിന് അല്പം ശമനമുണ്ടായത്.
തിരുവനന്തപുരം മുതൽ കാസർകോഡ്‌വരെയുള്ള കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നു മുൾപ്പെടെ ഭക്തജനങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്. യാഗോത്സവം ആരംഭിച്ചാൽ 24 മണിക്കൂറും കൊട്ടിയൂരിലെ ഉത്സവ നഗരി ഉണർന്നിരിക്കും. അതുകൊണ്ടുതന്നെ ചില ചടങ്ങുകൾ നടക്കുമ്പോൾ ഒഴിച്ച് ഉത്സവകാലത്ത് ഏതു നേരത്ത് വന്നാലും പെരുമാളെ തൊഴാൻ കഴിയും എന്നതാണ് കൊട്ടിയൂരിലെ പ്രത്യേകത. തുറക്കും ഭക്തജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഇക്കുറി അക്കരെ സന്നിധാനത്ത് ദേവസ്വം അവശ്യമായ സൗകര്യങ്ങൾ ഒരുക്കിയത് ഭക്തജനങ്ങൾക്ക് ആശ്വാസ മാകുന്നുണ്ട്.
മാലിന്യങ്ങൾ വലിച്ചെറിയുന്നത് പ്രശ്നം സൃഷ്ടിക്കുന്നു
ഭക്തജനങ്ങൾ ഉത്സവ നഗരിയിൽ വിവിധതരത്തിലുള്ള മാലിന്യങ്ങൾ ഉപേക്ഷിക്കുന്നതും വലിച്ചെറിയുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പ്ലാസ്റ്റിക് മുതൽ വസ്ത്രങ്ങൾ വരെയുള്ളവയാണ് മഹാേത്സവ നഗരിയിൽ എത്തുന്ന ഭക്തജനങ്ങൾ വലിച്ചെറിയുന്നത്.
എന്നാൽ അവ ശേഖരിച്ച് മഹോത്സവ നഗരി മാലിന്യം മുക്തമാക്കാൻ കൈയ്യും മെയ്യും മറന്ന് പരിശ്രമിക്കുകയാണ് കൊട്ടിയൂർ പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾ. എല്ലാ വാർഡുകളിലെയും ഹരിത കർമ്മസേനാംഗങ്ങൾക്കൊപ്പം വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ള ഹരിത കർമ്മ സേനാംഗങ്ങളും ഇവിടെ എത്തും എന്നാണ് അറിയുന്നത്.
Post a Comment