Join News @ Iritty Whats App Group

കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള വൈദ്യുതി മുടങ്ങി; പ്രവര്‍ത്തനം ജനറേറ്ററില്‍

ട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള വൈദ്യുതി വിതരണം മുടങ്ങി. മൂന്നുദിവസമായി ജനറേറ്ററിന്റെ സഹായത്തോടെയാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്.


കെഎസ്‌ഇബിയുടെ ചാവശ്ശേരി സബ് സ്റ്റേഷനില്‍നിന്ന് ഭൂഗർഭ കേബിള്‍ വഴിയാണ് വിമാനത്താവളത്തിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ലൈനില്‍ തകരാർ സംഭവിച്ചതോടെയാണ് വൈദ്യുതി മുടങ്ങിയത്. അറ്റകുറ്റപ്പണി നടത്തുന്നുണ്ടെന്നും വെള്ളിയാഴ്ച വൈകീട്ടോടെ പുനഃസ്ഥാപിക്കുമെന്നും കെഎസ്‌ഇബി അധികൃതർ അറിയിച്ചു.

ഭൂഗർഭ കേബിളില്‍ എവിടെയാണ് പ്രശ്നമെന്ന് കണ്ടെത്തുന്നതിനുള്ള കാലതാമസമാണ് വൈദ്യുതി പുനഃസ്ഥാപിക്കുന്നത് വൈകാനിടയാക്കിയത്. ഒടുവില്‍ ചാവശ്ശേരി ടൗണിലാണ് കേബിള്‍ ഷോട്ടായതെന്ന് കണ്ടെത്തി. ഇവിടെ പ്രവൃത്തി നടത്തിവരികയാണ്. വൈദ്യുതി നിലച്ചതോടെ മുഴുവൻ സമയവും ജനറേറ്ററുകള്‍ പ്രവർത്തിപ്പിക്കുന്നതിനായി ലക്ഷങ്ങളുടെ അധികച്ചെലവാണ് വിമാനത്താവള കമ്ബനിയായ കിയാലിന് വരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group